പാക് ചീഫ് സെലക്റ്റർ ഇൻസമാം ഉൾ ഹഖ് രാജിവച്ചു

സെലക്ഷനിൽ സ്ഥാപിത താത്പര്യമെന്ന് ആരോപണം, രണ്ടാമൂഴത്തിൽ മൂന്നു മാസം തികയും മുൻപ് രാജി.
Inzamam Ul Haq
Inzamam Ul Haq

ഇസ്‌ലാമാബാദ്: ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ തുടർ തോൽവികൾക്ക് പിന്നാലെ മുഖ്യ സെലക്റ്റര്‍ ഇന്‍സമാം ഉള്‍ ഹഖ് രാജിവച്ചു. ലോകകപ്പില്‍ തുടര്‍ച്ചയായ നാലുതോല്‍വികളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി സക്ക അഷ്‌റഫിനാണ് ഇന്‍സമാം രാജിക്കത്ത് നല്‍കിയത്.

രണ്ടു ജയത്തോടെ മികച്ച തുടക്കമിട്ട പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നാലുമത്സരങ്ങളില്‍ തോറ്റതോടെ വലിയ തോതിലാണ് വിമര്‍ശനം നേരിടുന്നത്. ലോകകപ്പിനായുള്ള പാക്കിസ്ഥാന്‍ ടീം തെരഞ്ഞെടുപ്പില്‍ സ്ഥാപിത താത്പര്യം ഉണ്ടായിരുന്നു എന്ന ആക്ഷേപത്തില്‍ ഇന്‍സമാം അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റിലാണ് ഇന്‍സമാം രണ്ടാം തവണയും ചീഫ് സെലക്റ്റര്‍ ആകുന്നത്. ചീഫ് സെലക്റ്റര്‍ സ്ഥാനത്ത് മൂന്ന് മാസം പോലും തികയ്ക്കുന്നതിന് മുന്‍പാണ് രാജി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com