എഎഫ്‌സി ചാംപ്യൻസ് ലീഗ്: നെയ്മർ പൂനെയിൽ കളിക്കാനെത്തും

പൂനെ സിറ്റി എഎഫ്‌സിയും അൽ ഹിലാലും ഒരേ ഗ്രൂപ്പിൽ
Neymar Jr in Al Hilal club jersey
Neymar Jr in Al Hilal club jersey

ക്വലാലംപുർ: എഎഫ്‌സി ചാംപ്യൻസ് ലീഗിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനു വേണ്ടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇന്ത്യയിൽ പന്തു തട്ടും. നറുക്കെടുപ്പിൽ മുംബൈ സിറ്റി എഫ്‌സിയുടെ അതേ ഗ്രൂപ്പിലാണ് അൽ ഹിലാൽ എത്തിയിരിക്കുന്നത്. ഇതോടെയാണ് നെയ്മറുടെ ഇന്ത്യ സന്ദർശനം ഉറപ്പായത്.

ഗ്രൂപ്പ് ഡിയിൽ അൽ ഹിലാലിനും മുംബൈ സിറ്റി എഫ്സിക്കും ഒപ്പം ഇറേനിയൻ ക്ലബ് എഫ്സി നസാഹി സമൻദരാൻ, ഉസ്ബെക്കിസ്ഥാനിൽനിന്നുള്ള പിഎഫ്സി നവ്ബഹർ നവമംഗൻ എന്നീ ടീമുകളുമുണ്ട്.

മുംബൈ സിറ്റി എഫ്സിയുടെ ഹോം മത്സരം പൂനെയിലായിരിക്കും നടക്കുക. അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നസർ ക്ലബ് ഉൾപ്പെട്ട ഇ ഗ്രൂപ്പിൽ ഇന്ത്യൻ ക്ലബ്ബുകളൊന്നും ഉൾപ്പെട്ടിട്ടില്ല. അതിനാൽ റൊണാൾഡോയെ ഇന്ത്യയിൽ പ്രതീക്ഷിക്കാനുമാകില്ല.

മത്സരങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com