ലോകകപ്പ് അമ്പയർമാരിൽ നിതിൻ മേനോനും

16 അ​മ്പ​യ​ര്‍മാ​രു​ടെ​യും നാ​ലു മാ​ച്ച് റ​ഫ​റി​മാ​രു​ടെ​യും പ​ട്ടി​ക​യാ​ണ് ഐ​സി​സി പു​റ​ത്തു​വി​ട്ട​ത്
Nitin Menon
Nitin Menon

ദു​ബാ​യ്: അ​ടു​ത്ത മാ​സം തു​ട​ങ്ങു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള മാ​ച്ച് ഒ​ഫീ​ഷ്യ​ല്‍സി​ന്‍റെ പ​ട്ടി​ക​യി​ല്‍ മ​ല​യാ​ളി​യാ​യ നി​തി​ന്‍ മേ​നോ​നും. അ​മ്പ​യ​റാ​യി ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ മാ​ത്ര​മാ​ണ് ഐ​സി​സി പ​ട്ടി​ക​യി​ലു​ള്ള​ത്. പ​ട്ടി​ക ഇ​ന്ന​ലെ ഐ​സി​സി പു​റ​ത്തു​വി​ട്ടു. 16 അ​മ്പ​യ​ര്‍മാ​രു​ടെ​യും നാ​ലു മാ​ച്ച് റ​ഫ​റി​മാ​രു​ടെ​യും പ​ട്ടി​ക​യാ​ണ് ഐ​സി​സി പു​റ​ത്തു​വി​ട്ട​ത്. മാ​ച്ച് റ​ഫ​ഫി​യാ​യി ഇ​ന്ത്യ​യു​ടെ ജ​വ​ഗ​ല്‍ ശ്രീ​നാ​ഥും പ​ട്ടി​ക​യി​ലു​ണ്ട്.

ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡുും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന​ത് കു​മാ​ര്‍ ധ​ര്‍മ​സേ​ന​യും ഇ​ന്ത്യ​യു​ടെ നി​തി​ന്‍ മേ​നോ​നും ചേ​ര്‍ന്നാ​ണ്. പോ​ള്‍ വി​ല്‍സ​ണാ​ണ് ടി​വി അ​മ്പ​യ​ര്‍.​ഷ​ര്‍ഫു​ദ്ദൗ​ള ഇ​ബ്നെ ഷാ​ഹി​ദ് നാ​ലാം അ​മ്പ​യ​റാ​കും.

ക്രി​സ്റ്റ​ഫ​ര്‍ ഗ​ഫാ​നി (ന്യൂ​സി​ല​ന്‍ഡ്), കു​മാ​ര്‍ ധ​ര്‍മ​സേ​ന (ശ്രീ​ല​ങ്ക), മ​റൈ​സ് ഇ​റാ​സ്മ​സ് (ദ​ക്ഷി​ണാ​ഫ്രി​ക്ക), മൈ​ക്ക​ല്‍ ഗ​ഫ് (ഇം​ഗ്ല​ണ്ട്), നി​തി​ന്‍ മേ​നോ​ന്‍ (ഇ​ന്ത്യ), പോ​ള്‍ റീ​ഫ​ല്‍ (ഓ​സ്ട്രേ​ലി​യ), റി​ച്ചാ​ര്‍ഡ് ഇ​ല്ലിം​ഗ്വ​ര്‍ത്ത് (ഇം​ഗ്ല​ണ്ട്), റി​ച്ചാ​ര്‍ഡ് കെ​റ്റി​ല്‍ബ​റോ (ഇം​ഗ്ല​ണ്ട്) , റോ​ഡ്നി ട​ക്ക​ര്‍ (ഓ​സ്ട്രേ​ലി​യ), ജോ​യ​ല്‍ വി​ല്‍സ​ണ്‍ (വെ​സ്റ്റ് ഇ​ന്‍ഡീ​സ്), അ​ഹ്സ​ന്‍ റാ​സ (പാ​കി​സ്ഥാ​ന്‍), അ​ഡ്രി​യാ​ന്‍ ഹോ​ള്‍ഡ്സ്റ്റോ​ക്ക് (ദ​ക്ഷി​ണാ​ഫ്രി​ക്ക) എ​ന്നി​വ​രാ​യി​രി​ക്കും ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന പ്ര​ധാ​ന അ​മ്പ​യ​ര്‍മാ​ര്‍. ഐ​സി​സി എ​മേ​ര്‍ജിം​ഗ് അ​മ്പ​യ​ര്‍ ലി​സ്റ്റി​ലു​ള്ള ഷ​ര്‍ഫു​ദ്ദൗ​ള ഇ​ബ്നെ ഷാ​ഹി​ദ് (ബം​ഗ്ലാ​ദേ​ശ്), പോ​ള്‍ വി​ല്‍സ​ണ്‍ (ഓ​സ്ട്രേ​ലി​യ), അ​ല​ക്സ് വാ​ര്‍ഫ് (ഇം​ഗ്ല​ണ്ട്), ക്രി​സ് ബ്രൗ​ണ്‍ (ന്യൂ​സി​ല​ന്‍ഡ്) എ​ന്നി​വ​ര്‍ കൂ​ടി ചേ​രു​ന്ന​താ​ണ് 16 അം​ഗ അ​മ്പ​യ​ര്‍ പ​ട്ടി​ക.

മാ​ച്ച് റ​ഫ​റി​മാ​രാ​യി ജെ​ഫ് ക്രോ (​ന്യൂ​സി​ല​ന്‍ഡ്), ആ​ന്‍ഡി പൈ​ക്രോ​ഫ്റ്റ് (സിം​ബാ​ബ്വെ), റി​ച്ചി റി​ച്ചാ​ര്‍ഡ്സ​ണ്‍ (വെ​സ്റ്റ് ഇ​ന്‍ഡീ​സ്), ജ​വ​ഗ​ല്‍ ശ്രീ​നാ​ഥ് (ഇ​ന്ത്യ) എ​ന്നി​വ​രാ​ണു​ള്ള​ത്. 2019ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ച അ​ലീം ദാ​ര്‍ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ അ​ലീം ദാ​റെ ഐ​സി​സി എ​ലൈ​റ്റ് പ​ട്ടി​ക​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യി​രു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com