
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ബ്രിട്ടൻ്റെ നീല്‍ ഷുപ്‌സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തി സാനിയ -ബൊപ്പണ്ണ സഖ്യം ഫൈനലില്‍. സ്‌കോര്‍: 6-4, 7-6 (11-9).
ക്വാർട്ടറിൽ ലാത്വിയൻ, സ്പാനിഷ് സഖ്യമായ ജെലെന ഒസ്റ്റപെങ്കോ, ഡേവിഡ് വേഗ എന്നിവർക്കെതിരെ വാക്ക് ഓവർ ലഭിച്ചാണ് സാനിയ -ബൊപ്പണ്ണ സഖ്യം സെമി ഉറപ്പിച്ചത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്.
സാനിയ– ബൊപ്പണ്ണ സഖ്യത്തിൻ്റെ ആദ്യ ഗ്രാൻഡ് സ്‍ലാം ഫൈനൽ പ്രവേശനമാണിത്. രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള 36 കാരിയായ സാനിയ മിര്‍സ 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് വിജയിച്ചിട്ടുണ്ട്.
മിക്സഡ് ഡബിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) കിരീടവും, 2016ൽ വനിതാ ഡബിൾസും, സാനിയ മിര്‍സ നേടിയിട്ടുണ്ട്. 2018ൽ ടിമിയ ബാബോസിനൊപ്പം മിക്സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഗാഡെകി-പോള്‍മാന്‍സ് സഖ്യമോ ബ്രസീലിൻ്റെ സ്‌റ്റെഫാനി-മാറ്റോസ് സഖ്യമോ ആയിരിക്കും സാനിയ-ബൊപ്പണ്ണ സഖ്യത്തിൻ്റെ ഫൈനൽ എതിരാളികൾ.