
ന്യൂഡൽഹി: ലഖ്നൗ സൂപ്പർ ജയന്‍റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാനാവില്ല. റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെതിരായ മത്സരത്തിനിടെ കാലിനു പരുക്കേറ്റതാണ് കാരണം.
ടീമിലെ ഇടങ്കയ്യൻ പേസ് ബൗളർ ജയദേവ് ഉനദ്കതിന്‍റെ തോളിനേറ്റ പരുക്കും ഗുരുതരമാണ്. ഉനദ്കതിനും ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാനാവില്ല.
ഇരുവരും ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാനുള്ള ഇന്ത്യൻ ടീമിലും അംഗങ്ങളാണ്. ജൂൺ ഏഴിനാണ് മത്സരം തുടങ്ങുന്നത്. അപ്പോഴേക്കും പരുക്ക് ഭേദമാകുന്ന കാര്യം ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ല. സ്കാൻ ചെയ്ത ശേഷം മാത്രമേ പരുക്കിന്‍റെ കാഠിന്യം വ്യക്തമാകൂ എന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.