

വൈഭവ് സൂര‍്യവംശി
കോൽക്കത്ത: സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ മഹാരാഷ്ട്രക്കതിരായ മത്സരത്തിൽ സെഞ്ചുറി നേടി യുവതാരം വൈഭവ് സൂര‍്യവംശി. രാജ്‌വർദ്ധൻ ഹംഗാർഗേക്കറും ജലജ് സക്സേനയും അടങ്ങുന്ന ബൗളിങ് നിരയ്ക്കെതിരേയാണ് 14കാരൻ 58 പന്തിൽ സെഞ്ചുറി തികച്ചത്. 7 സിക്സും 7 ബൗണ്ടറിയും അടക്കം 108 റൺസാണ് താരം അടിച്ചെടുത്തത്.
നേരത്തെ റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിൽ യുഎഇക്കെതിരേ 42 പന്തിൽ നിന്ന് 144 റൺസടിച്ചതിനു പിന്നാലെ താരത്തിന് വേണ്ട രീതിയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. മഹാരാഷ്ട്രക്കെതിരായ സെഞ്ചുറിയോടെ താരം ഫോം വീണ്ടെടുത്തതിന്‍റെ ലക്ഷണമാണ് കാണാനാവുന്നത്.
നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് അടിച്ചിട്ടുണ്ട് ബിഹാർ. മഹാരാഷ്ട്രക്കു വേണ്ടി രാജ്‌വർദ്ധൻ ഹംഗാർഗേക്കർ, അർഷിൻ കുൽക്കർണി, വിക്കി ഒസ്ത്‌വാൾ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.