ഓസ്ട്രേലിയൻ ടീമിൽനിന്ന് വാർനറെ ഒഴിവാക്കി

മാത്യു വെയ്ഡ് നയിക്കുന്ന ടീം കഴിഞ്ഞ മാസം പ്രഖ്യാപിക്കുമ്പോൾ വാർനറെ ഉൾപ്പെടുത്തിയിരുന്നു
David Warner
David Warner

മെൽബൺ: ഇന്ത്യക്കെതിരേ ട്വന്‍റി20 പരമ്പര കളിക്കാനുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് ഓപ്പണർ ഡേവിഡ് വാർനറെ ഒഴിവാക്കി. അദ്ദേഹത്തിനു വിശ്രമം അനുവദിച്ചതായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതർ അറിയിച്ചിരിക്കുന്നത്.

മാത്യു വെയ്ഡ് നയിക്കുന്ന ടീമിനെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചപ്പോൾ വാർനറെ ഉൾപ്പെടുത്തിയിരുന്നതാണ്. അദ്ദേഹത്തിനു പകരം ഓൾറൗണ്ടർ ആറോൺ ഹാർഡിയെ ടീമിൽ ഉൾപ്പെടുത്തി. ലോകകപ്പിൽ 535 റൺസുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോററായിരുന്നു വാർനർ.

ടീം: മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ആറോൺ ഹാർഡി, ജേസൺ ബെഹറൻഡോർഫ്, ഷോൺ ആബട്ട്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്‌വെൽ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയ്നിസ്, കെയിൻ റിച്ചാർഡ്സൺ, ആഡം സാംപ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com