വനിതാ ക്രിക്കറ്റ് ലോകകപ്പ്: ഫൈനലിനൊരുങ്ങി ഇന്ത്യ, ടിക്കറ്റ് വിലയറിയാം

ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമ‍യം 3 മണിക്ക് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് വനിതാ ലോകകപ്പ് ഫൈനൽ.
Women cricket world cup final stadium and ticket price

വനിതാ ക്രിക്കറ്റ് ലോകകപ്പ്: ഫൈനലിനൊരുങ്ങി ഇന്ത്യ, ടിക്കറ്റ് വിലയറിയാം

Updated on

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലൊരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഇത് മൂന്നാം തവണയാണ് ഇന്ത്യൻ ടീം ഫൈനലിലെത്തുന്നത്.2005ൽ ഓസ്ട്രേലിയയോടും 2017ൽ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ കിരീടസ്വപ്നം പൊലിഞ്ഞത്. എന്നാൽ ഇത്തവണ സെമി ഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ വാനോളം ഉയരുകയാണ്. ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമ‍യം 3 മണിക്ക് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് വനിതാ ലോകകപ്പ് ഫൈനൽ. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യക്കെതിരേ കളത്തിലിറങ്ങുക.

ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ടിക്കറ്റിന്‍റെ വില ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ടിക്കറ്റ് നിരക്കിൽ വലിയ വർധനയുണ്ടാകാൻ സാധ്യതയുള്ളതായാണ് വിലയിരുത്തൽ. ലീഗ് സ്റ്റേജ് ടിക്കറ്റ് റേറ്റ് 100 രൂപ മുതൽ 500 രൂപ വരെയായിരുന്നു.

ഇതിൽ 1000 ’% വരെ വർധനയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫൈനലിൽ പ്രീമിയം സീറ്റുകളുടെ വില 1.7 ലക്ഷം വരെയായി ഉയരുമെന്നാണ് സൂചന. ടിക്കറ്റ് വിൽപ്പന ആരംഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ. ടിക്കറ്റുകൾ ഓഫ് ലൈനിൽ ലഭ്യമാകുമോ എന്നതിലും വ്യക്തതയില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com