ചരിത്രം ചന്ദ്രനിൽ | Live Updates

ചരിത്രം ചന്ദ്രനിൽ | Live Updates

ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ ഭാഗമായ ലാൻഡിങ് മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന പ്രക്രിയയുടെ തത്സമയ വിവരണം

ദക്ഷിണ ധ്രുവം തൊട്ട് വിക്രം

മാരകമായ തണുപ്പും, നിരന്തരം അലഞ്ഞുതിരിയുന്ന ബഹിരാകാശ വസ്തുക്കളുടെ സാന്നിധ്യവും കാരണം ചന്ദ്രനിലെ ഏറ്റവും അപകടം പിടിച്ച മേഖലയായി കരുതപ്പെടുന്നത് അവിടത്തെ ദക്ഷിണ ധ്രുവത്തെയാണ്. അതുകൊണ്ടു തന്നെയാണ് ലോകത്തൊരു രാജ്യത്തിനും ഇന്നു വരെ അവിടെ തൊടാൻ സാധിക്കാതിരുന്നതും.

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതു തന്നെ ലോകോത്തരമായ നേട്ടമാണെങ്കിൽ, അതു ദക്ഷിണ ധ്രുവത്തിൽ തന്നെ സാധ്യമാക്കി എന്നതാണ് ഇന്ത്യയുടെ നേട്ടത്തിനു പതിൻമടങ്ങ് പകിട്ടേകുന്നത്.

ഫൈൻ ബ്രേക്കിങ് വിജയം

വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്തു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ മാത്രം രാജ്യം. ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്ന ലോകത്തെ ആദ്യ രാജ്യം.

സീറോ വെലോസിറ്റി

വിക്രം ലാൻഡർ ചന്ദ്ര മണ്ഡലത്തിൽ, ചന്ദ്രോപരിതലത്തിനു തൊട്ടു മുകളിൽ നിശ്ചലമായി നിലകൊള്ളുന്നു.

ലാൻഡിങ് സൈറ്റ് ഉറപ്പിക്കുന്നു

വിക്രം ലാൻഡറിലെ ക്യാമറകൾ ലാൻഡിങ്ങിന് ഏറ്റവും യോജിച്ച സ്ഥലം കണ്ടെത്തിക്കഴിഞ്ഞതായി ഐഎസ്ആർഒയുടെ സ്ഥിരീകരണം.

ചിത്രങ്ങൾ പകർത്തുന്നു

വിക്രം ലാൻഡറിലെ ക്യാമറകൾ പകർത്തുന്ന ചന്ദ്രോപരിതലത്തിലെ ചിത്രങ്ങൾ ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്കയയ്ക്കുന്നു. ഈ ക്യാമറ ഉപയോഗിച്ചാണ് ലാൻഡിങ്ങിന് ഏറ്റവും യോജിച്ച സ്ഥലം കണ്ടെത്തുക

തൊട്ടരികെ

വിക്രം ലാൻഡർ ചന്ദ്രോപരിതലവുമായി ഒരു കിലോമീറ്ററിൽ താഴെ മാത്രം അകലത്തിൽ.

വെർട്ടിക്കൽ ഡിസന്‍റ്

റഫ് ബ്രേക്കിങ് ഘട്ടം പൂർത്തിയായതോടെ വെർട്ടിക്കൽ ഡിസന്‍റ്, അഥവാ കുത്തനെ ചന്ദ്രിനേക്കുള്ള ഇറക്കം തുടങ്ങുന്നു.

അഞ്ച് ഉപകരണങ്ങൾ

ച​ന്ദ്ര​യാ​ൻ-3 ദൗ​ത്യ​ത്തി​ൽ അ​ഞ്ച് അ​ഞ്ച് ശാ​സ്ത്രീ‍യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണം വി​ക്രം ലാ​ൻ​ഡ​റി​ലും ര​ണ്ടെ​ണ്ണം പ്ര​ജ്ഞാ​ർ റോ​വ​റി​ലു​മാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ നിന്ന് 24 കിലോമീറ്റർ മാത്രം അകലെയാണിപ്പോൾ. ഇതുവരെ എല്ലാ കണക്കുകൂട്ടലുകളും കൃത്യം.

തത്സമയ വീഡിയോ കാണാം

ലാ​ൻ​ഡ​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ 'കാ​ലു​ക​ൾ' ഉ​റ​പ്പി​ച്ചാ​ൽ ഉ​ള്ളി​ലു​ള്ള പ​ര്യ​വേ​ക്ഷ​ണ വാ​ഹ​നം പ്ര​ജ്ഞാ​ൻ പു​റ​ത്തു​വ​രും. അ​ത്ര​യു​മാ​യാ​ൽ ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ ചാ​ന്ദ്ര ദൗ​ത്യം സ​മ്പൂ​ർ​ണ വി​ജ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടും.

ലാൻഡിങ് ശ്രമത്തിന്‍റെ ആദ്യ ഘട്ടം പുരോഗമിക്കുന്നു

ചന്ദ്രയാൻ ലാൻഡിങ് പ്രക്രിയ തുടങ്ങി

റഫ് ബ്രേക്കിങ് ഘട്ടം കടന്നു

logo
Metro Vaartha
www.metrovaartha.com