9999 രൂപയ്ക്ക് 5ജി ഫോണുമായി ലാവ

6 ജിബി വരെ റാമും 128 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും
Lava Blaze 2
Lava Blaze 2

കൊച്ചി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിർമാതാക്കളായ ലാവ കിടിലന്‍ സവിശേഷതകളുമായി ലാവ ബ്ലേസ് 2 5ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നു. 9,999 രൂപയില്‍ തുടങ്ങുന്ന വിലയിലാണ് രണ്ട് വേരിയന്‍റുകളും മൂന്ന് കളര്‍ ഓപ്ഷനുകളുമായി ഫോണ്‍ എത്തുന്നത്.

ലാവ ബ്ലേസ് 2 5ജി സ്മാര്‍ട്ട്ഫോണില്‍ 6.56 ഇഞ്ച് 2.5 ഡി കര്‍വ്ഡ് ഡിസ്പ്ലേയും 90എച്ച്.സഡ് റിഫ്രഷ് റേറ്റുമുണ്ട്. 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റുമായി വരുന്ന ഫോണ്‍ മീഡിയടെക് ഡൈമന്‍സിറ്റി 6020 എസ്ഒസിയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 6 ജിബി വരെ റാമും 128 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമാണ് ലാവ ബ്ലേസ് 2 5ജി ഫോണിലുള്ളത്. 18 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എം.എ.എച്ച് ബാറ്ററിയും ഡിവൈസിലുണ്ട്.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപയാണ് വില. ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ലാവെന്‍ഡര്‍ കളര്‍ ഓപ്ഷനുകളില്‍ ലാവ ബ്ലേസ് 2 5ജി ലഭ്യമാകും. ലാവ ഇ-സ്റ്റോര്‍, ആമസോണ്‍ ഇന്ത്യ എന്നിവയിലൂടെ ഫോണ്‍ ലഭ്യമാകും.

എല്‍ഇഡി ഫ്ളാഷോടുകൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. ഈ പിന്‍ ക്യാമറ സെറ്റപ്പില്‍ 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 0.08 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറയും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വിഡിയൊ കോളുകള്‍ക്കുമായി സ്ക്രീന്‍ ഫ്ളാഷോടുകൂടിയ 8 മെഗാപിക്സല്‍ ക്യാമറയാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് 13 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 14 അപ്ഗ്രേഡും മൂന്ന് മാസത്തിലൊരിക്കല്‍ സുരക്ഷാ അപ്ഡേറ്റുകളും ഫോണിന് ലഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com