Tech
അറിയാത്ത നമ്പറിൽ നിന്നുമുള്ള സന്ദേശങ്ങൾ തടയാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്
പുതിയ ഫീച്ചർ എത്തുന്നതോടെ നിങ്ങളുടെ നമ്പറിലേക്ക് ആർക്കെല്ലാം സന്ദേശം അയയ്ക്കാം എന്നത് നിങ്ങൾക്ക് തീരുമാനിക്കാൻ സാധിക്കും.
അറിയാത്ത നമ്പറുകളിൽ നിന്നുള്ള വാട്സാപ്പ് സന്ദേശങ്ങൾ നിരന്തരം ശല്യപ്പെടുത്തുന്നുണ്ടോ? അതിനൊരു ശാശ്വത പരിഹാരത്തിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ് ആപ്പ്. പുതിയ ഫീച്ചർ എത്തുന്നതോടെ നിങ്ങളുടെ നമ്പറിലേക്ക് ആർക്കെല്ലാം സന്ദേശം അയയ്ക്കാം എന്നത് നിങ്ങൾക്ക് തീരുമാനിക്കാൻ സാധിക്കും. അപരിചിതരിൽ നിന്നും അറിയാത്ത നമ്പറുകളിൽ നിന്നുമുള്ള സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള ബ്ലോക്ക് അൺനോൺ മെസേജ് എന്ന സജ്ജീകരണമാണ് ഒരുക്കുന്നത്.
വൈകാതെ വാട്സാപ്പിൽ ഈ പുതിയ ഫീച്ചർ എത്തും. ആൻഡ്രോയിഡിന്‍റെ 2.24.17.24 ബീറ്റാ പതിപ്പിൽ ഈ ഫീച്ചറും പ്രതീക്ഷിക്കാം. വാട്സാപ്പിന്‍റെ പ്രൈവസി സെറ്റിങ്സിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.