24
August 2019 - 2:34 pm IST

Download Our Mobile App

Flash News
Archives

Kerala

ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാൻ പിണറായി വിജയൻ തയ്യാറാകണം: ചെന്നിത്തല

Published:17 July 2019

ആര്‍എസ്എസിന് ശബരിമലയിലെ വിവരങ്ങൾ ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ സേനയിൽ ഉണ്ടെന്ന പിണറായി വിജയന്‍റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ആര്‍എസ്എസിന് വിവരം ചോര്‍ത്തിയവര്‍ ആരെന്ന് പ്രഖ്യാപിക്കാൻ പിണറായി വിജയൻ തയ്യാറാകണം.

തിരുവനന്തപുരം: കേരള പൊലീസ് സേനയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആര്‍എസ്എസിന് ശബരിമലയിലെ വിവരങ്ങൾ ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ സേനയിൽ ഉണ്ടെന്ന പിണറായി വിജയന്‍റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ആര്‍എസ്എസിന് വിവരം ചോര്‍ത്തിയവര്‍ ആരെന്ന് പ്രഖ്യാപിക്കാൻ പിണറായി വിജയൻ തയ്യാറാകണം.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി അശക്തനാണ്. ഒന്നുകില്‍ നിഷ്ക്രിയത്വം, അല്ലെങ്കില്‍ അതിക്രമം എന്ന നിലയിലേക്ക് പൊലീസ് മാറിയെന്നും ചെന്നിത്തല. 


വാർത്തകൾ

Sign up for Newsletter



top