29
May 2020 - 6:39 am IST

Download Our Mobile App

Flash News
Archives

Kerala

pinarayi-vijayan

സംസ്ഥാനത്ത് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Published:02 April 2020

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ കാസർഗോഡ്, അഞ്ച് പേർ ഇടുക്കി, രണ്ട് പേർ കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. എട്ടു പേർ കാസർഗോഡ്, അഞ്ച് പേർ ഇടുക്കി, രണ്ട് പേർ കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ 286 ആ‍യി. ഇതിൽ 256 പേർ ചികിത്സയിലാണ്. 1,65934 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,65,291 പേർ വീടുകളിലാണ്. ഇന്ന് മാത്രം 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8546 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.


വാർത്തകൾ

Sign up for Newsletter



top