30
September 2020 - 12:33 pm IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വില 41,000 ത്തിലേക്ക്; പവന് ഇന്ന് കൂടിയത് 520 രൂപ

Published:05 August 2020

ഒറ്റയടിയ്ക്ക് 520 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. 40,800 രൂപയാണ് ഇന്നത്തെ പവന്‍റെ വില. ഗ്രാമിന്‍റെ വിലയിലും വർധനയുണ്ട്. 65 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5100 രൂപയായി.

കൊച്ചി: നാൽപ്പതിനായിരം കടന്ന് സ്വർണ വില പുതിയ റെക്കോർഡുകളിലേക്ക്. ഒറ്റയടിയ്ക്ക് 520 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. 40,800 രൂപയാണ് ഇന്നത്തെ പവന്‍റെ വില. ഗ്രാമിന്‍റെ വിലയിലും വർധനയുണ്ട്. 65 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5100 രൂപയായി.

ജൂലൈ 31 നാണ് പവൻ വില ആദ്യമായി 40,000 രൂപയിലെത്തിയത്. അഞ്ച് ദിവസം കൊണ്ട് 800 രൂപയുടെ വർധനവുണ്ടായി. ദേശീയ വിപണിയിലും സ്വർണവില കുതിക്കുകയാണ്. 10 ഗ്രാമിന്‍റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിൽ ഇതാദ്യമായി സ്വർണവില ഔൺസിന് 2000 ഡോളർ കടന്നു. 0.2 ശതമാനം വർധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം. കൊ​വി​ഡ് വ്യാ​പ​നം ആ​ഗോ​ള സ​മ്പ​ദ്ഘ​ട​ന​യി​ല്‍ ഉ​യ​ര്‍ത്തു​ന്ന ഭീ​ഷ​ണി​യാ​ണ് വി​ല വ​ര്‍ധ​ന​വി​നു പി​ന്നി​ല്‍. കൊ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ന്‍ വൈ​കു​ന്നി​ട​ത്തോ​ളം വി​ല​യി​ലെ വ​ര്‍ധ​ന തു​ട​രാ​നാ​ണ് സാ​ധ്യ​ത.


വാർത്തകൾ

Sign up for Newsletter



top