01
October 2020 - 9:48 pm IST

Download Our Mobile App

Flash News
Archives

Market

gold1

കീശ കാലിയാക്കി സ്വർണ വില; ഇന്ന് കൂടിയത് രണ്ട് തവണ

Published:05 August 2020

ഇന്ന് രണ്ട് തവണകളായി പവന് 920 രൂപയുടെ വർധനവാണ് ഉണ്ടായത്. 41,200 രൂപയാണ് ഇന്ന് പവന്‍റെ വില. രാവിലെ 40800 രൂപയായിരുന്നു പവന്.

കൊച്ചി: സ്വർണ വില വീണ്ടും കൂടി. ഇന്ന് രണ്ട് തവണകളായി പവന് 920 രൂപയുടെ വർധനവാണ് ഉണ്ടായത്. 41,200 രൂപയാണ് ഇന്ന് പവന്‍റെ വില. രാവിലെ 40800 രൂപയായിരുന്നു പവന്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വീണ്ടും വില കൂടിയത്. ഗ്രാമിന്‍റെ വിലയും കൂടിയിട്ടുണ്ട്. 50 രൂപ കൂടി 5150 രൂപയായി ഉയർന്നു. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് കൂടിയതാണ് വില വർധനവിന് കാരണം.

രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 2000 രൂപ കടന്നിരിക്കുകയാണ്. ജൂലൈ 31 നാണ് പവൻ വില ആദ്യമായി 40,000 രൂപയിലെത്തിയത്. കൊ​വി​ഡ് വ്യാ​പ​നം ആ​ഗോ​ള സ​മ്പ​ദ്ഘ​ട​ന​യി​ല്‍ ഉ​യ​ര്‍ത്തു​ന്ന ഭീ​ഷ​ണി​യാ​ണ് വി​ല വ​ര്‍ധ​ന​വി​നു പി​ന്നി​ല്‍. കൊ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ന്‍ വൈ​കു​ന്നി​ട​ത്തോ​ളം വി​ല​യി​ലെ വ​ര്‍ധ​ന തു​ട​രാ​നാ​ണ് സാ​ധ്യ​ത.


വാർത്തകൾ

Sign up for Newsletter



top