25
September 2020 - 5:49 pm IST

Download Our Mobile App

Flash News
Archives

Market

gold

രണ്ടാം ദിനവും സ്വർണവില താഴേക്ക്; ഇന്ന് 800 രൂപയുടെ ഇടിവ്

Published:11 August 2020

ഇന്ന് രണ്ടാം തവണയാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. രണ്ടു തവണകളായി ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 800 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 40,800 രൂപയായി.

കൊച്ചി: സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് രണ്ടാം തവണയാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. രണ്ടു തവണകളായി ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 800 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 40,800 രൂപയായി. ഗ്രാമിന്‍റെ വിലയിലും കുറവുണ്ട്. 5100 രൂപയാണ് ഇന്നത്തെ ഗ്രാമിന്‍റെ വില. രണ്ട് തവണകളായി 100 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. പുതിയ നിലവാരമായ 42,000 ൽ എത്തിയ സ്വർണവില രണ്ട് ദിവസത്തിനിടെ 1200 രൂപയാണ് ഇടിഞ്ഞത്. 

ഡോളർ ശക്തിയാർജിച്ചതിനെ തുടർന്ന് ആഗോളവിപണയിൽ സ്വർണ വില താഴ്ന്നതാണ് ഇന്ത്യയിൽ പ്രതിഫലിച്ചത്. വെള്ളിയാഴ്ചയാണ് ഏറ്റവും ഉയർന്ന നിലവാരമായ 42000 ൽ എത്തിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകൾ എത്തിയതാണ് വില ഉയരാൻ കാരണമായത്.


വാർത്തകൾ

Sign up for Newsletter



top