30
September 2020 - 12:09 pm IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വില കുത്തനെ താഴേയ്ക്ക്; ഇന്ന് കുറഞ്ഞത് 1600 രൂപ

Published:12 August 2020

ഗ്രാമിന്‍റെ വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4900 രൂപയായി. തുടർച്ചയായി ഇത് മൂന്നാം ദിവസമാണ് സ്വർണ വിലയിൽ ഇടിവ് വന്നത്. ചൊവ്വാഴ്ച രണ്ട് തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു.

കൊച്ചി: കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 39,200 രൂപയാണ് ഇന്നത്തെ വില. 1600 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഗ്രാമിന്‍റെ വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4900 രൂപയായി. തുടർച്ചയായി ഇത് മൂന്നാം ദിവസമാണ് സ്വർണ വിലയിൽ ഇടിവ് വന്നത്. ചൊവ്വാഴ്ച രണ്ട് തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. ഡോളർ കരുത്താർജിച്ചതും സ്വർണ വില കുറയാൻ കാരണമായി.


വാർത്തകൾ

Sign up for Newsletter



top