പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് പവന് 360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 36000 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെവില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 4500 ആയി. രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ പവൻ വില 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയിൽ ഇടിവാണ് അനുഭവപ്പെടുന്നത്. ഈ മാസം ഒൻപതിനാണ് വില ഏറ്റവും ഉയർന്നു നിന്നത്.
38,880 രൂപയായിരുന്നു അന്നത്തെ വില. ഇന്ത്യൻ രൂപ കരുത്താർജിച്ചതും ഡോളർ വിലയിടിഞ്ഞതുമാണ് ഇന്ന് സ്വർണ വിലയിൽ പ്രതിഫലിച്ചത്. അമെരിക്കൻ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഏകദേശം മാറുകയും കൊവിഡ് വാക്സിൻ വിവരങ്ങൾ പുറത്തുവരുകയും ചെയ്തതോടെയാണ് ആഗോളതലത്തിൽ സ്വർണ വില ഇടിവ് രേഖപ്പെടുത്തിയത്.