പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:01 December 2020
കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയ ശേഷം സ്വർണ വില ഇന്ന് കൂടി. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,920 രൂപയായി. ഗ്രാമിന് 4490 രൂപയായി. കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നിട്ടാണ് സ്വർണവില വർധിച്ചത്. കൊവിഡ് വാക്സിനെ സംബന്ധിച്ച ആശ്വാസകരമായ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയിൽ പ്രതിഫലിച്ചത്.
ആഗോളവിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയിലും വില കുറയുകയായിരുന്നു. കഴിഞ്ഞമാസം ഒൻപതിനാണ് അടുത്തദിവസങ്ങളിലെ ഏറ്റവും ഉയർന്ന സ്വർണ വിലയായ 38,880 രൂപ രേഖപ്പെടുത്തിയത്.