'എസ്ഐആർടിയുടെ വക്കീൽ നോട്ടീസിന് മറുപടി നൽകും'

'കരാറിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നു പഠിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടണം. ജനങ്ങളുടെ പ്രതിക്ഷേധം ഭയന്നാണ് റോഡ് ക്യാമറ വഴി പിഴ ഈടാക്കുന്ന നടപടി നീട്ടിവെയ്ക്കുന്നത്.'
'എസ്ഐആർടിയുടെ വക്കീൽ നോട്ടീസിന് മറുപടി നൽകും'

തൃശൂർ: റോഡ് ക്യാമറ വിവാദത്തിൽ എസ്ഐആർടിയുടെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് എസ്ഐആർടി നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ, താൻ എന്താണ് അപകീർത്തികരമായി പറഞ്ഞതെന്ന് നോട്ടീസിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് റോഡ് ക്യാമറ വഴി പിഴ ഈടാക്കുന്ന നടപടി നീട്ടിവെയ്ക്കുന്നത്. തോന്നിയത് ചെയ്യും, ആരാണ് ചോദിക്കാൻ എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. കരാറിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നു പഠിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമാസമായിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതിന്‍റെ പിന്നിലുള്ള കാരണം വളരെ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരായ റിപ്പോർട്ട് നൽകാൻ ഒരു ഗവൺമെന്‍റ് സെക്രട്ടറിക്കും സാധിക്കില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കർണാടകയിൽ 40% കമ്മീഷൻ ആണെങ്കിൽ കേരളത്തിൽ 80 % ശതമാനമാണ്. 100 കോടിയിൽ താഴെ വരുന്ന പദ്ധതിക്ക് 232 കോടി രൂപയാണ് ചെലവാക്കിയത്. ഈ പ്രസ്താവന പ്രസാഡിയോ കമ്പനിയുടെ ഫണ്ടിലേക്ക് പാവപ്പെട്ടവരുടെ കൈയിൽ നിന്നു പിരിച്ച പിഴ എത്താൻ വേണ്ടിട്ടുള്ള ഏർപ്പാടാണ്. ഇതാണ് സർക്കാരിനു നഷ്ടമില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com