21
April 2021 - 5:24 pm IST

Download Our Mobile App

Flash News
Archives

Market

gold

രണ്ടാം ദിനവും കൂടി സ്വർണ വില

Published:07 April 2021

പവന് 200 രൂപ വർധിച്ച് 34,120 രൂപയായി. ഗ്രാം വില 25 രൂപ ഉയർന്ന് 4265ൽ എത്തി. തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നലെ മുതലാണ് വീണ്ടും കൂടാൻ തുടങ്ങിയത്. രണ്ടു ദിവസം കൊണ്ട് 320 രൂപയാണ് വർധിച്ചത്.

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കൂടി. പവന് 200 രൂപ വർധിച്ച് 34,120 രൂപയായി. ഗ്രാം വില 25 രൂപ ഉയർന്ന് 4265ൽ എത്തി. തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നലെ മുതലാണ് വീണ്ടും കൂടാൻ തുടങ്ങിയത്. രണ്ടു ദിവസം കൊണ്ട് 320 രൂപയാണ് വർധിച്ചത്.

വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് അറുപതു രൂപയാണ് കൂടിയത്. സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ വർധനയാണിത്. സ്വർണ വിലയിൽ ഏതാനും നാളുകളായി ചാഞ്ചാട്ടം തുടരുകയാണ്.

 


വാർത്തകൾ

Sign up for Newslettertop