ഒമ്പതാം ക്ലാസിലെ അരക്കൊല്ല പരീക്ഷയിൽ വൻ വിജയം; 15കാരന് ബിഎംഡബ്ല്യു സമ്മാനിച്ച് അച്ഛൻ|Video

 
Auto

ഒമ്പതാം ക്ലാസിലെ അരക്കൊല്ല പരീക്ഷയിൽ വൻ വിജയം; 15കാരന് ബിഎംഡബ്ല്യു സമ്മാനിച്ച് അച്ഛൻ|Video

മകൻ മികച്ച മാർക്കോടെ വിജയിച്ചതോടെ മുംബൈയിൽ നിന്ന് ബംഗാളിലെ പരാജ് ഗ്രാമത്തിലേക്ക് കണ്ടെയ്നറിൽ കാർ എത്തി.

നീതു ചന്ദ്രൻ

കോൽക്കത്ത: ഒമ്പതാം ക്ലാസിലെ അരക്കൊല്ല പരീക്ഷയിൽ മികച്ച വിജയം നേടിയ 15കാരന് ബിഎംഡബ്ല്യു എം4 കോംപറ്റീഷൻ സമ്മാനിച്ച് പിതാവ്. പശ്ചിമ ബംഗാളിലെ പർബ ബർധമാൻ ജില്ല‍യിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിയായ ഷംസുദ്ദീൻ മിദ്യയാണ് മകൻ മുഹമ്മദ് താൽഹയ്ക്ക ആഡംബര കാർ സമ്മാനിച്ചത്. പരീക്ഷയിൽ മികച്ച വിജയം നേടിയാൽ ബിഎംഡബ്ല്യു സമ്മാനിക്കാമെന്ന് മിദ്യ വാഗ്ദാനം നൽകിയിരുന്നു.

മകൻ മികച്ച മാർക്കോടെ വിജയിച്ചതോടെ മുംബൈയിൽ നിന്ന് ബംഗാളിലെ പരാജ് ഗ്രാമത്തിലേക്ക് കണ്ടെയ്നറിൽ കാർ എത്തി. താൽഹ കാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മകന്‍റെ അധ്വാനത്തെ പ്രോത്സാഹിപ്പിച്ചതിനെ ചിലർ പ്രശംസിച്ചിട്ടുണ്ടെങ്കിലും ഇത്രയും വിലയേറിയ സമ്മാനങ്ങൾ കൗമാരക്കാർക്ക് നൽകുന്നത് ശരിയല്ലെന്നും ചിലർ വിമർശിക്കുന്നു.

റേഞ്ച് റോവർ ഓട്ടോ ബയോഗ്രഫി, വോൾവോ എക്സ് സി90, മെഴ്സിഡസ് ബെൻസ് സി ക്ലാസ്, മഹീന്ദ്ര താർ റോക്സ് തുടങ്ങി നിരവധി ആഡംബര കാറുകളുടെ ഉടമയാണ് മിദ്യ.