.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സെപ്റ്റംബര്‍ മുതല്‍ ഹോണ്ട സിറ്റി, അമേസ് കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഹോണ്ട കാർസ്. വര്‍ധിച്ചു വരുന്ന നിര്‍മാണ ചെലവിനെത്തുടർന്നാണ് വില വർധനയെന്ന് കമ്പനി പറയുന്നു. നിലവില്‍ ആഭ്യന്തര വിപണിയില്‍ സിറ്റി, അമേസ് എന്നീ രണ്ട് മോഡലുകളാണ് കമ്പനി വില്‍ക്കുന്നത്.
കമ്പനി കഴിയുന്നത്ര ചെലവ് സമ്മർദം ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗായാണ് സെപ്റ്റംബര്‍ മുതല്‍ സിറ്റി, അമേസ് എന്നിവയ്ക്ക് വില കൂട്ടുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് കുനാല്‍ ബെല്‍ പറഞ്ഞു. അതേസമയം എത്ര രൂപയാണ് കമ്പനി വര്‍ധിപ്പിക്കുന്നതെന്ന് അറിയിച്ചിട്ടില്ല.
നിലവില്‍ ഹോണ്ട കാര്‍സ് ഇന്ത്യയുടെ കോംപാക്റ്റ് സെഡാന് അമേസിന്റെ വില 7.05 ലക്ഷം രൂപ മുതലും ഇടത്തരം സെഡാന് സിറ്റി 11.57 ലക്ഷം രൂപ മുതലും സിറ്റി ഇ എച്ച്ഇവി (ഹൈബ്രിഡ്) 18.89 ലക്ഷം രൂപ മുതലുമാണ് (എക്സ്-ഷോറൂം) ആരംഭിക്കുന്നത്.