Auto

ഐബെക്സ് ട്രെയിൽ മൂന്നാം പതിപ്പുമായി ജാവ യെസ്ഡി

ജൂ​ലൈ 13 മു​ത​ല്‍ 23 വ​രെ 11 ദി​വ​സ​ത്തെ റൈ​ഡാ​ണ് ഈ ​വ​ര്‍ഷ​ത്തെ പ​തി​പ്പി​ലു​ള്ള​ത്

MV Desk

കൊ​ച്ചി: ജാ​വ യെ​സ്ഡി നോ​മാ​ഡ്‌​സ് സം​രം​ഭ​ത്തി​ന് കീ​ഴി​ലു​ള്ള പ​ര്‍വ​ത​ങ്ങ​ളി​ലേ​ക്കു​ള്ള മു​ഖ്യ റൈ​ഡാ​യ ഐ​ബെ​ക്‌​സ് ട്രെ​യി​ലി​ന്‍റെ മൂ​ന്നാം പ​തി​പ്പ് ജാ​വ യെ​സ്ഡി മോ​ട്ടോ​ർ സൈ​ക്കി​ള്‍സ് പ്ര​ഖ്യാ​പി​ച്ചു. വി​ജ​യ​ക​ര​മാ​യ ആ​ദ്യ ര​ണ്ട് പ​തി​പ്പു​ക​ള്‍ക്ക് ശേ​ഷം ന​ട​ക്കു​ന്ന യാ​ത്ര​യി​ല്‍ റൈ​ഡ​ര്‍മാ​ര്‍ ആ​കെ 1,132 കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ക്കും.

ജൂ​ലൈ 13 മു​ത​ല്‍ 23 വ​രെ 11 ദി​വ​സ​ത്തെ റൈ​ഡാ​ണ് ഈ ​വ​ര്‍ഷ​ത്തെ പ​തി​പ്പി​ലു​ള്ള​ത്. 17,480 അ​ടി വ​രെ ഉ​യ​ര​മു​ള്ള സാ​ന്‍സ്‌​ക​ര്‍ മേ​ഖ​ല​യി​ലെ പ​ര്‍വ​ത പാ​ത​ക​ളി​ലൂ​ടെ​യു​ള്ള റൈ​ഡി​ല്‍ മ​ണാ​ലി- ജി​സ്പ- പൂ​ര്‍ണെ- പാ​ദും- പെ​ൻ​സി ലാ- ​ഫോ​ട്ടോ​ക്‌​സ​ര്‍- ലേ- ​സ​ര്‍ച്ചു- മ​ണാ​ലി എ​ന്നീ മ​നോ​ഹ​ര പ്ര​ദേ​ശ​ങ്ങ​ള്‍ റൈ​ഡ​ര്‍മാ​ര്‍ താ​ണ്ടും.

താ​മ​സ​സൗ​ക​ര്യം, ഭ​ക്ഷ​ണം, മെ​ഡി​ക്ക​ല്‍ ആ​ൻ​ഡ് ല​ഗേ​ജ് സ​പ്പോ​ര്‍ട്ട്, പെ​ര്‍മി​റ്റ് അ​നു​മ​തി എ​ന്നി​വ ഉ​ള്‍പ്പെ​ടെ ഒ​രാ​ള്‍ക്ക് 25,000 രൂ​പ​യാ​ണ് പ​ങ്കാ​ളി​ത്ത ഫീ​സ്. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജാ​വ യെ​സ്ഡി ടെ​ക്‌​നി​ക്ക​ല്‍ വി​ദ​ഗ്ധ​രു​ടെ പൂ​ര്‍ണ​മാ​യ സ​ര്‍വീ​സ് ബാ​ക്ക​പ്പ് പി​ന്തു​ണ​യും റൈ​ഡ​ര്‍മാ​ര്‍ക്ക് ന​ല്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ക്ക് https://jawayezdinomads.kogtorips.com/ ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ട്രെയ്നിൽ പാത്രം കഴുകുന്നത് ടോയ്ലറ്റിൽ | Video

സർവീസിലുള്ള അധ്യാപകർക്കും ടെറ്റ് നിർബന്ധം

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച 55 വയസുകാരന് 72 വർഷം തടവ്

കോടതി മാറ്റണമെന്ന് പ്രതികൾ; ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികൾക്ക് സ്റ്റേ

''ഞാൻ പറഞ്ഞാലുടൻ മോദി ഫോണെടുത്ത് ഇഡിയെ വിളിച്ച് പിണറായിയുടെ വീട് റെയ്ഡ് ചെയ്യാൻ‌ പറയുമോ?'' എന്തൊക്കെ തമാശകളാണിതെന്ന് സതീശൻ