.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Auto

പു​തി​യ രൂ​പ​ഭാ​വ​ത്തി​ല്‍ കി​യ സോ​ണ​റ്റ്

പ​ത്ത് ഓ​ട്ടൊ​ണോ​മ​സ് ഡ്രൈ​വി​ങ് സം​വി​ധാ​ന​ങ്ങ​ളും ഉ​യ​ര്‍ന്ന സു​ര​ക്ഷ​യ്ക്ക് 15 ഫീ​ച്ച​റു​ക​ളു​മാ​ണ് ക​മ്പ​നി ഇ​ത്ത​വ​ണ ഉ​ള്‍ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്

MV Desk

തി​രു​വ​ന​ന്ത​പു​രം: കി​യ​യു​ടെ ജ​ന​പ്രി​യ കോം​പാ​ക്റ്റ് എ​സ്‌​യു​വി ആ​യ സോ​ണ​റ്റി​ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി. 7.99 ല​ക്ഷം രൂ​പ മു​ത​ല്‍ തു​ട​ക്ക​ത്തി​ല്‍ ല​ഭ്യ​മാ​കും. ഈ ​വി​ഭാ​ഗ​ത്തി​ല്‍ മെ​യി​ന്‍റ​ന​ന്‍സ് ചെ​ല​വു​ക​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ കാ​റാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ല്‍ സു​ര​ക്ഷ​യി​ലും സു​ഖ​ക​ര​മാ​യ ഡ്രൈ​വിം​ഗ് അ​നു​ഭ​വ​ത്തി​ലും വി​ട്ടു​വീ​ഴ്ച​ക​ള്‍ക്ക് ക​മ്പ​നി ത​യാ​റാ​യി​ട്ടി​ല്ല. പ​ത്ത് ഓ​ട്ടൊ​ണോ​മ​സ് ഡ്രൈ​വി​ങ് സം​വി​ധാ​ന​ങ്ങ​ളും ഉ​യ​ര്‍ന്ന സു​ര​ക്ഷ​യ്ക്ക് 15 ഫീ​ച്ച​റു​ക​ളു​മാ​ണ് ക​മ്പ​നി ഇ​ത്ത​വ​ണ ഉ​ള്‍ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് എ​യ​ര്‍ ബാ​ഗു​ക​ള്‍, കൊ​ളീ​ഷ​ന്‍ അ​വോ​യി​ഡ​ന്‍സ് സി​സ്റ്റം, ലൈ​ന്‍ ഫോ​ളോ​വി​ങ് അ​സി​സ്റ്റ്, ഇ​ല​ക്‌​ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി മാ​നെ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ​വ ചി​ല സ​വി​ശേ​ഷ​ത​ക​ളാ​ണ്. 9.79 ല​ക്ഷം രൂ​പ മു​ത​ലാ​ണ് ഡീ​സ​ല്‍ പ​തി​പ്പു​ക​ളു​ടെ വി​ല ആ​രം​ഭി​ക്കു​ന്ന​ത്. മാ​നു​വ​ല്‍, ഓ​ട്ടൊ​മാ​റ്റി​ക്, പെ​ട്രോ​ള്‍, ഡീ​സ​ല്‍ ഉ​ള്‍പ്പെ​ടെ 19 പ​തി​പ്പു​ക​ള്‍ ല​ഭ്യ​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​വി​ശേ​ഷ​ത​ക​ളു​ള്ള ടോ​പ് മോ​ഡ​ലി​ന് 15.69 ല​ക്ഷം രൂ​പ​യാ​ണ് ഓ​ണ്‍ റോ​ഡ് വി​ല.‌

കൂ​ടു​ത​ല്‍ മ​സ്കു​ലാ​ര്‍ ആ​യ ക​രു​ത്തു​റ്റ രൂ​പ​ഭാ​വ​വും വാ​ഹ​ന​ത്തെ ആ​ക​ര്‍ഷ​ക​മാ​ക്കു​ന്നു. പ്രീ​മി​യം സെ​ഗ്മെ​ന്‍റി​ലു​ള്ള കോം​പാ​ക്റ്റ് എ​സ്‌​യു​വി​ക​ളു​ടെ തി​രി​ച്ചു​വ​ര​വി​ന്‍റെ തു​ട​ക്ക​മാ​യി​രി​ക്കും പു​തി​യ സോ​ണ​റ്റ് എ​ന്നാ​ണ് മാ​ര്‍ക്ക​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും വാ​ക്കാ​ല്‍ ന​ല്‍കു​ന്ന നി​ര്‍ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് കാ​റി​ന​ക​ത്തു​ള്ള​ത്. എ​ട്ട് മോ​ണോ​ടോ​ണ്‍, ര​ണ്ട് ഡ്യൂ​വ​ല്‍ ടോ​ണ്‍, ഒ​രു മാ​റ്റ് ഫി​നി​ഷ് എ​ന്നീ നി​റ​ങ്ങ​ളി​ലാ​ണ് സോ​ണ​റ്റ് വി​പ​ണി​യി​ലെ​ത്തു​ക. കി​യ​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി​യും ഡീ​ല​ര്‍ഷി​പ്പു​ക​ള്‍ വ​ഴി​യും ബു​ക്കി​ങ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 25,000 രൂ​പ​യാ​ണ് ബു​ക്കി​ങ്ങി​ന് ന​ല്‍കേ​ണ്ട​ത്.

കളത്തിലേക്ക് പിണറായി, റിയാസ്, ശൈലജ, ശ്യാമള

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

"ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, 26-ാം ദിവസം ദുര്‍ഭരണം അവസാനിക്കും": കെ.സി. വേണുഗോപാല്‍

സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി, നടപടി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം

സീറ്റുകൾ വച്ചുമാറില്ല, പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും തന്നെ