.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
MG Gloster Blackstorm 
Auto

എംജിയുടെ രണ്ട് ഇലക്‌ട്രിക് കാറുകൾ നിരത്തിലേക്ക്

ലക്ഷണമൊത്ത ഹാച്ച് ബാക്കിന്‍റെ രൂപത്തിലാണ് ബിംഗോയുടെ ഡിസൈന്‍

മുംബൈ: ഇലക്‌ട്രിക് വാഹന വിപണിയില്‍ ടാറ്റയെ വെല്ലുവിളിക്കാന്‍ പുതിയ രണ്ട് ഇലക്‌ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോര്‍. വാഹന പ്രേമികളുടെ ഇഷ്ട വാഹനങ്ങളിലൊന്നായ ടൊയോട്ട ഫോർച്യൂണറിന് ഭീഷണിയായി ഗ്ലോസ്റ്ററിന്‍റെ ഫേസ് ലിഫ്റ്റഡ് മോഡലും ഉടനെ എംജി പുറത്തിറക്കും.

എംജി കോമറ്റിന്‍റെ ജിഎസ്ഇവി (ഗ്ലോബല്‍ സ്മാര്‍ട്ട് ഇലക്‌ട്രിക് വെഹിക്കിള്‍) ബോണ്‍ ഇലക്‌ട്രിക് പ്ലാറ്റ്ഫോമിലാണ് ബിംഗോയുമെത്തുന്നത്. എന്നാലും ലക്ഷണമൊത്ത ഹാച്ച് ബാക്കിന്‍റെ രൂപത്തിലാണ് ബിംഗോയുടെ ഡിസൈന്‍. നാല് മീറ്ററില്‍ താഴെ മാത്രമാണ് നീളമെങ്കിലും വിപണിയിലെ മുഖ്യ എതിരാളിയായ ടാറ്റ ടിയാഗോയേക്കാള്‍ നീളത്തിലും വീതിയിലും കുറച്ച് മുന്നിലുമാണ്. 2560 എംഎം വീല്‍ബേസും 790 ലിറ്ററിന്‍റെ ബൂട്ട് സ്പേസുമുണ്ട്.

ഇന്‍റീരിയര്‍ ഡിസൈനിലെ ചില ഘടകങ്ങള്‍ കോമറ്റുമായി സാമ്യമുള്ളതാണ്. ഇരട്ട സ്ക്രീനുകള്‍ വാഹനത്തിന് കിടിലന്‍ ലുക്ക് നല്‍കുന്നുണ്ട്. റിയര്‍ പാര്‍ക്കിങ് ക്യാമറ, ഇലക്‌ട്രിക് പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടൊ വെഹിക്കിള്‍ ഹോള്‍ഡ്, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ബിംഗോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

17.3 കിലോ വാട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ലെവല്‍ വേരിയന്‍റിന് 41 ബിഎച്ച്പി കരുത്തുണ്ട്. 203 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. 31.9 കിലോ വാട്ട് ബാറ്ററിയും 68 ബിഎച്ച്പി കരുത്തുമുള്ള ടോപ് വേരിയന്‍റിന് 333 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. രണ്ട് മോട്ടോര്‍ വേരിയന്‍റുകളിലാണ് വാഹനം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

സ്മോള്‍ ഇവി സെഗ്മെന്‍റില്‍ ഈ വര്‍ഷം ക്ലൗഡ് ഇവി എന്നൊരു വാഹനവും എംജി ഇന്ത്യയിലെത്തിക്കുന്നുണ്ട്. മിനിമലിസ്റ്റിക് ഡിസൈനുള്ള വാഹനത്തിന്‍റെ വില 20 ലക്ഷത്തിന് താഴെയായിരിക്കുമെന്നാണ് പ്രതീക്ഷ. 4.3 മീറ്റര്‍ നീളവും 2700 എംഎം വീല്‍ബേസുമുള്ള ക്ലൗഡ് ഇവിയുടെ രണ്ട് വേരിയന്‍റുകളാണ് വിദേശ വിപണിയിലുള്ളത്. 37.9 കിലോവാട്ട് ബാറ്ററി പാക്കില്‍ 360 കിലോമീറ്ററും 50.6 കിലോവാട്ടില്‍ 460 കിലോമീറ്ററും റേഞ്ച് ലഭിക്കും. വാഹനത്തിന് 134 ബിഎച്ച്പി കരുത്തുമുണ്ട്. ഇതില്‍ ഏത് വേരിയന്‍റാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടി എംജി കരുതിവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണണം.

ഇതിനു പുറമെ ഗ്ലോസ്റ്ററിന്‍റെ ഫേസ് ലിഫ്റ്റ് എഡിഷനും ഈ വര്‍ഷം തന്നെ വിപണിയിലെത്തും. ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര സ്കോര്‍പ്പിയ, ടാറ്റ സഫാരി തുടങ്ങിയ വാഹനങ്ങള്‍ക്ക് വെല്ലുവിളിയായാണ് കിടിലന്‍ ലുക്കില്‍ ഗ്ലോസ്റ്റര്‍ മുഖം മിനുക്കിയെത്തുന്നത്.

രണ്ടു വാഹനങ്ങളും റോഡ് ടെസ്റ്റ് നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആറുമാസം കൂടുമ്പോള്‍ ഒരു വാഹനം വീതം വിപണിയിലെത്തിക്കാനാണ് എംജി ഇന്ത്യയുടെ പദ്ധതി.

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കൽ നിയമത്തിൽ മാറ്റങ്ങളുമായി റെയിൽവേ

പശ്ചിമേഷ്യൻ സംഘർഷം ആശങ്കാജനകം; ഹോർമുസ് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ തന്ത്രിയുടെ ജാമ‍്യം റദ്ദാക്കണം, എസ്ഐടി ഹൈക്കോടതിയിൽ

സംഘർഷത്തിന് വിരാമമാകുന്നു; ഇറാൻ അമെരിക്കയുമായുള്ള ചർച്ചയ്ക്ക് സമ്മതിച്ചെന്ന് റിപ്പോർട്ട്

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചു; സ്വത്തുവിവരം മറച്ചുവച്ചുവെന്ന യുഡിഎഫ് പരാതി തള്ളി