സർവീസ് ക്യാംപുമായി ടാറ്റാ മോട്ടോഴ്സ്.

 

Representative image

Auto

സമ്മര്‍ ചെക്കപ്പ് ക്യാംപുമായി ടാറ്റാ മോട്ടോഴ്സ്

രാജ്യത്തെ എല്ലാ അധികൃത ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് വര്‍ക്ക്ഷോപ്പുകളിലും സര്‍വീസ് ക്യാംപ്. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് സൗജന്യ വാഹന പരിശോധനയും പ്രത്യേക ആനുകൂല്യങ്ങളും.

Business Desk

കൊച്ചി: ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് രാജ്യവ്യാപകമായി സമ്മര്‍ ചെക്ക്-അപ്പ് ക്യാംപ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28 വരെ രാജ്യത്തെ എല്ലാ അധികൃത ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് വര്‍ക്ക്ഷോപ്പുകളിലും സര്‍വീസ് ക്യാംപ് നടക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് സൗജന്യ വാഹന പരിശോധനയും പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

വേനല്‍ക്കാലത്തിന്‍റെ തുടക്കത്തില്‍, ഉയര്‍ന്ന താപനിലയില്‍ വാഹനങ്ങളുടെ മികച്ച പ്രകടനം, വിശ്വാസ്യത, സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉപയോക്താക്കള്‍ക്ക് സൗജന്യമായി സമഗ്രമായ വാഹന പരിശോധന ലഭ്യമാകും.

എയര്‍ കണ്ടീഷണര്‍, ബാറ്ററി, ടയര്‍ & അലൈന്‍മെന്‍റ്, എൻജിന്‍ ഓയില്‍, കൂളന്‍, ഇലക്‌ട്രിക്കല്‍ സിസ്റ്റം, സിഎന്‍ജി സിസ്റ്റം, കൂടാതെ ഇവി വാഹനങ്ങള്‍ക്ക് പ്രത്യേക ഡയഗ്നോസ്റ്റിക്സ് ഉള്‍പ്പെടുന്ന 30 പോയിന്‍റ് ഇന്‍സ്പെക്ഷന്‍ ഇതിലുള്‍പ്പെടുന്നു.

ക്യാംപിന്‍റെ ഭാഗമായി എക്സ്റ്റെന്‍ഡഡ് വാര്‍ന്‍റി, സ്പെയര്‍ പാര്‍ട്സ്, ലൂബ്രിക്കന്‍റുകള്‍, വാല്യു ആഡഡ് സര്‍വീസുകള്‍, ജെന്യൂയിന്‍ ആക്സസറികള്‍ എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ലഭിക്കും. എക്സ്റ്റെന്‍ഡഡ് വാറന്‍റിക്ക് 10% വരെ ഡിസ്കൗണ്ട്. സ്പെയര്‍ പാർട്ട്സിനും ലൂബ്രിക്കന്‍റുകള്‍ക്കും വാല്യു ആഡഡ് സര്‍വീസുകള്‍ക്കും 10% വരെ വിലക്കുറവ്, ടാറ്റാ മോട്ടോഴ്സ് ജെന്യൂയിന്‍ ആക്സസറികള്‍ക്ക് 15% വരെ വിലക്കുറവ് തുടങ്ങിയ ഓഫറുകളുണ്ടാകും.

ലളിതമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് സമീപത്തെ അധികൃത സര്‍വീസ് സെന്‍ററുകള്‍ സന്ദര്‍ശിച്ച് ഈ അവസരം പ്രയോജനപ്പെടുത്താം. ബന്ധപ്പെടുക: 18002098282.

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

സ്വർണം കൊണ്ട് പൂർണകായ പ്രതിഷ്ഠ; മോദിക്ക് ക്ഷേത്രം പണിയാനൊരുങ്ങി ട്രാൻസ്ജെൻഡർമാർ

അസമിന് കൈതാങ്ങുമായി പശ്ചിമ ബംഗാൾ സർക്കാർ; പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം പ്രഖ‍്യാപിച്ചു

''ഞാൻ എന്നും വരുമായിരുന്നു, നിങ്ങൾ കാണാത്തതാ'', പ്ലേറ്റ് മറിച്ച് അമിത് ഷാ

പ്രായപൂർത്തിയാവാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛനുമായി ഒത്തുതീർപ്പിലെത്താൻ അമ്മയ്ക്ക് അവകാശമില്ല; ഹൈക്കോടതി