ഇന്ത്യ തുടച്ചു നീക്കിയത് 496 ദശലക്ഷം പേരുടെ ദാരിദ്ര്യം

 
Business

ഒരു വ്യാഴവട്ടക്കാലത്തിനുള്ളിൽ ഇന്ത്യ തുടച്ചു നീക്കിയത് 496 ദശലക്ഷം പേരുടെ ദാരിദ്ര്യം

കണക്കുകൾ വ്യക്തമാക്കി ലോകബാങ്ക്

Reena Varghese

ഇന്ത്യയുടെ ദാരിദ്ര്യ നിലവാരത്തിൽ ശ്രദ്ധേയമായ കുറവ് അടയാളപ്പെടുത്തി ലോകബാങ്ക്. ലോകബാങ്കിന്‍റെ 2026ഒക്റ്റോബറിലെ ദാരിദ്ര്യവും തുല്യതയും സംബന്ധിച്ച ബ്രീഫ് പ്രകാരം 2011നും 2023നും ഇടയിൽ ഏകദേശം 496 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ആഗോള തലത്തിൽ നോക്കുമ്പോൾ ഏറ്റവും വേഗതയേറിയ കുറവുകളിൽ ഒന്നാണിത്.

ഇന്ത്യയിലെ ശക്തമായ ഉപഭോഗ വളർച്ച, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ വർധിച്ചു വരുന്ന തൊഴിൽ, ഭക്ഷ്യ സബ്സിഡികൾ എന്നിവയാണ് ഈ ദാരിദ്ര്യ നിർമാർജനത്തിന് ഇന്ത്യൻ ജനതയെ സഹായിച്ചതെന്നും ലോകബാങ്ക്. 2021ലെ വാങ്ങൽ ശേഷി തുല്യത(പിപിപി) കണക്കാക്കിയ താഴ്ന്ന ഇടത്തരം വരുമാനക്കാരുടെ പ്രതിദിനം $4.20 എന്ന ദാരിദ്ര്യ പരിധിയിലും ഈ കുറവ് ദൃശ്യമായി. ഈ പരിധിക്ക് താഴെ ജീവിക്കുന്ന ആളുകളുടെ അനുപാതം ഇതേ കാലയളവിൽ 57.7 ശതമാനത്തിൽ നിന്ന് 16.1 ശതമാനമായി കുറഞ്ഞു.

ആഗോള തലത്തിൽ ഏറ്റവും വേഗതയേറിയ ദാരിദ്ര്യ കുറവുകളിൽ ഒന്നായി ഈ പുരോഗതിയെ വിശേഷിപ്പിച്ച ലോകബാങ്ക്, പ്രധാനമായും ശക്തമായ ഉപഭോഗ വളർച്ച പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ വർധിച്ചു വരുന്ന തൊഴിൽ, ഭക്ഷ്യ സബ്സിഡികൾ ഉൾപ്പടെയുള്ള വിപുലമായ സാമൂഹിക കൈമാറ്റങ്ങൾ എന്നിവയാണ് പുരോഗതിക്ക് കാരണമെന്നും വ്യക്തമാക്കുന്നു.ഇന്ത്യയുടെ ദാരിദ്ര്യ നിലവാരം വരും വർഷങ്ങളിൽ കൂടുതൽ കുറയുമെന്നാണ് പ്രതീക്ഷ.

ഒരു ദിവസം $4.20 എന്ന പരിധിയിലുള്ള ദാരിദ്ര്യം 2026 ൽ 14.2 ശതമാനത്തിൽ നിന്ന് 2028 ഓടെ 12.1 ശതമാനമായി കുറയുമെന്നാണ് ലോക ബാങ്കിന്‍റെ പ്രവചനം.എന്നിരുന്നാലും, ഇവ മൈക്രോസിമുലേഷനുകളെ അടിസ്ഥാനമാക്കിയുള്ള സൂചനാ കണക്കുകളാണെന്നും പുതിയ തൊഴിൽ വിപണി, മാക്രോ ഇക്കണോമിക് ഡാറ്റ ലഭ്യമാകുമ്പോൾ മാറാമെന്നും ബാങ്ക് മുന്നറിയിപ്പു നൽകുന്നുണ്ട്.

ധനേതര ദാരിദ്ര്യ സൂചകങ്ങളിലും ഇന്ത്യ മുന്നോട്ട്

ദാരിദ്ര്യവും മനുഷ്യ വികസന സംരംഭവും അളക്കുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി തയാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചികയിലൂടെ നോക്കുമ്പോൾ ധനേതര ദാരിദ്ര്യ നിരക്ക് ഇന്ത്യയിൽ 2005-06 ൽ 53.8 ശതമാനത്തിൽ നിന്ന് 2019-21 ൽ 16.4 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോർട്ട് പറയുന്നു. ലോകബാങ്കിന്‍റെ സ്വന്തം ബഹുമുഖ ദാരിദ്ര്യ അളവുകോൽ പ്രകാരം 2022-23ൽ 15.5 ശതമാനമായിരുന്നു ധനേതര ദാരിദ്ര്യ നിരക്ക്. ഇത് വരുമാനത്തിനും ഉപഭോഗത്തിനും അപ്പുറമുള്ള ജീവിത നിലവാരത്തിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതാണ്.

ഇന്ത്യയിലെ ദരിദ്ര ജനസംഖ്യയുടെ ഏകദേശം 57 ശതമാനം പേർ ഇപ്പോഴും ഉത്തർ പ്രദേശ് മുതൽ പശ്ചിമ ബംഗാൾ വരെ വ്യാപിച്ചു കിടക്കുന്ന മേഖലയിലാണുള്ളത്. ദാരിദ്ര്യ നിർമാർജനത്തിന് ഈ മേഖലയിൽ ഉൽപാദന ക്ഷമമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്‍റെ പ്രാധാന്യം റിപ്പോർട്ട് എടുത്തു കാണിച്ചു.

2017 നും 2023 നും ഇടയിൽ ഇന്ത്യ തങ്ങളുടെ തൊഴിൽ ശക്തിയിൽ ഏകദേശം 134 ദശലക്ഷം ആളുകളെ ചേർത്തു, ഇത് ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ ഇരട്ടി വർദ്ധനവാണ്. ഈ തൊഴിൽ വളർച്ചയുടെ ഒരു പ്രധാന പങ്ക് ഗ്രാമീണ സ്ത്രീകൾ ശമ്പളമുള്ള ജോലിയിൽ പ്രവേശിച്ചതിൽ നിന്നാണ്. എങ്കിൽ പോലും തൊഴിൽ വിപണിയിലെ ഉയർന്നു വരുന്ന ആശങ്കകളിലേയ്ക്കും റിപ്പോർട്ട് വിരൽ ചൂണ്ടുന്നുണ്ട്.

2026 സാമ്പത്തിക വർഷത്തിന്‍റെയും 2027 സാമ്പത്തിക വർഷത്തിന്‍റെയും ആദ്യ പാദങ്ങൾക്കിടെ യുവാക്കളുടെ തൊഴിലില്ലായ്മ 14.6 ശതമാനത്തിൽ നിന്ന് 15.9 ശതമാനമായി വർദ്ധിച്ചു. കൂടുതലും ഈ പ്രശ്നം ബാധിച്ചത് ഗ്രാമീണ യുവതികളെയായിരുന്നു. യഥാർഥ വരുമാനവും വലിയ തോതിൽ മാറ്റമില്ലാതെ തുടർന്നു, അതേസമയം തൊഴിൽ വളർച്ച താരതമ്യേന കുറഞ്ഞ ഉൽപാദനക്ഷമതയുള്ള പ്രവർത്തനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഗാർഹിക ഉപഭോഗ സർവേകളെ അടിസ്ഥാനമാക്കിയാണ് ദാരിദ്ര്യ കണക്കുകൾ എന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. സമീപകാല പുരോഗതിയിൽ ചിലത് ഗാർഹിക ക്ഷേമത്തിലെ യഥാർഥ നേട്ടങ്ങൾക്കൊപ്പം അളവിലെ മാറ്റങ്ങളെയും പ്രതിഫലിപ്പിച്ചേക്കാമെന്നും ബാങ്ക് മുന്നറിയിപ്പു നൽകുന്നുണ്ട്. ദാരിദ്ര്യം കുറയ്ക്കുന്നതിൽ ഇന്ത്യയുടെ ഗണ്യമായ പുരോഗതിയെ ഈ കണ്ടെത്തലുകൾ അടിവരയിടുന്നു,