യുഎഇയിൽ അൽകാടെൽ ഫോണുകൾ പുറത്തിറക്കി.

 
Business

അൽകാട്ടെൽ വി3 സീരീസ് സ്മാർട്ട്‌ഫോണുകൾ ഇനി യുഎഇയിലും

ഫോട്ടോഗ്രാഫിക്കായി 50എംപി ഡ്യുവൽ റിയർ ക്യാമറയും സെൽഫികൾക്കായി 8എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

UAE Correspondent

ദുബായ്: ഫ്രഞ്ച് മൊബൈൽ ടെക്‌നോളജി ബ്രാൻഡായ അൽകാട്ടെൽ യുഎഇയിൽ തങ്ങളുടെ വി3 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി. വി3 അൾട്രാ 5ജി, വി3 പ്രോ 5ജി, വി3 ക്ലാസിക് 5ജി എന്നീ പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. നവീനമായ എൻഎക്സിടിപേപ്പർ 4 ഇൻ 1 സുപ്പീരിയർ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ് ഈ മോഡലുകൾ.

വി3 ക്ലാസിക് 5ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടിവിഷൻ സുപ്പീരിയർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 4ജിബി അല്ലെങ്കിൽ 6ജിബി റാം ഓപ്ഷനുകളോടൊപ്പം 16ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഈ മോഡലിൽ ലഭ്യമാണ്.

128ജിബി ഇന്‍റേണൽ സ്റ്റോറേജ് നൽകിയിരിക്കുന്ന ഈ മോഡലിൽ 2ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി 50എംപി ഡ്യുവൽ റിയർ ക്യാമറയും സെൽഫികൾക്കായി 8എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വി3 പ്രോ 5 ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടി പേപ്പർ സുപ്പീരിയർ ഡിസ്പ്ലേയാണുള്ളത്. 8 Rജിബി റാമും 18ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിൽ ലഭ്യമാണ്.

ഈ സീരീസിലെ ഏറ്റവും മികച്ച മോഡലായ വി3 അൾട്രാ 5ജി മോഡലിൽ 6.8 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടിപേപ്പർ സുപ്പീരിയർ ഡിസ്പ്ലേയാണ് ഉപയോഗിക്കുന്നത്. 6ജിബി അല്ലെങ്കിൽ 8ജിബി റാം ഓപ്ഷനുകളിലും 18ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയോടെയും ലഭ്യമാണ്.

വി3 സീരീസ് യഥാർത്ഥ ഫ്രഞ്ച് എഞ്ചിനീയറിംഗ്, എൻഎക്സിടിപേപ്പർ പോലുള്ള ആധുനിക സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങുന്നതെന്ന് എൻഎക്സിടിസെൽ സിഇഒ അതുൽ വിവേക് പറഞ്ഞു. വി3 സീരീസ് യുഎഇയിൽ അവതരിപ്പിക്കുന്നതിന് അൽകാട്ടെലുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐമാർട്ട് ഗ്രൂപ്പ് & വേൾഡ്‌വൈഡ് ഐടി സ്ഥാപകനും സിഇഒയുമായ തമീം അഹമ്മദ് സിദ്ദിഖ് പറഞ്ഞു.

എൻഎക്സിടിസെൽ സ്ഥാപക ചെയർമാൻ സഞ്ജീവ് രാതി, സി ഒ ഒ അൻഷ് രാതി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് സ് സ്ഥാപക ഡയറക്ടർ എ കെ ഫൈസൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ

കിർഗിസ്ഥാനിൽ ഇറാൻ‌ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

"പാര്‍ട്ടിക്ക് പിണറായി പേടി"; സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ്

പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കണം; ഇല്ലെങ്കിൽ മന്ത്രിമാർ രാജിവയ്ക്കും: ടിവികെയ്ക്ക് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്