Amazon Great Indian Festival 2023 
Business

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ഓഫറുകളുടെ പ്രളയം ഒക്റ്റോബർ 7, 8

24 മണിക്കൂർ മാത്രമുള്ള ആദായ വിൽപ്പന പ്രൈം മെംബർമാർക്കാണ് 48 മണിക്കൂർ ഷോപ്പിങ് സൗകര്യം, അല്ലാത്തവർക്ക് 24 മണിക്കൂർ മാത്രം.

MV Desk

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനു തീയതി പ്രഖ്യാപിച്ചു. ഒക്റ്റോബർ എട്ടിനാണ് 24 മണിക്കൂർ നേരത്തേക്ക് അവിശ്വസനീയ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുക. പ്രൈം മെംബർമാർക്ക് ഒക്റ്റോബർ 7 മുതൽ തന്നെ ഇതിന്‍റെ സൗകര്യം പ്രയോജനപ്പെടുത്താം.

ഇരുപത്തയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് ഓഫർ വിലയിൽ ലഭ്യമാക്കുന്നത്. സ്മാർട്ട്ഫോൺ, കിച്ചൺ ഉപകരണങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

8,999 രൂപ മുതൽ 5ജി മൊബൈൽ ഫോണുകൾ ലഭിക്കും. 99 രൂപ മുതൽ ഇലക്‌ട്രോണിക്സ്, ആക്സസറികൾ.

ടിവികൾക്ക് 60 ശതമാനം വരെ വിലക്കിഴിവ്. ഹോം, കിച്ചൺ, ഔട്ട്ഡോർ ഉപകരണങ്ങൾ 49 രൂപ മുതൽ.

ദൈനദിന ഉപയോഗത്തിനുള്ള സാധനങ്ങൾക്ക് 60 ശതമാനം വരെ വിലക്കിഴിവ്.

മുന്തിയ ഫാഷൻ, ബ്യൂട്ടി ഉത്പന്നങ്ങൾക്ക് 50 ശതമാനം മുതൽ 80 ശതമാനം വരെയാണ് ഓഫർ.

മൊബൈൽ ഫോൺ, ടിവി, അപ്ലയൻസസ്, ലാപ്പ്ടോപ്പുകൾ, ഇലക്‌ട്രോണിക്സ് എന്നിവയ്ക്ക് 18 മാസം വരെ പലിശയില്ലാത്തെ ഇഎംഐ സൗകര്യവുമുണ്ടാകും. പത്തു ലക്ഷത്തിൽപ്പരം ഉത്പന്നങ്ങൾക്ക് കൂപ്പണുകളും ഉപയോഗിക്കാം.

എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം വരെ ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടുണ്ടാകും. ആമസോൺ പേ ലേറ്റർ ഉപയോഗിച്ചാൽ ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റും ലഭിക്കും. അടുത്ത മാസം പണം അടച്ചാൽ മതി എന്നതാണ് ഇതിന്‍റെ സൗകര്യം.

ആമസോൺ പേ ഗിഫ്റ്റ് കാർഡുകൾ വാങ്ങുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഉണ്ടാകും.

അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഹോട്ടലുകളിലും ഫ്ളൈറ്റ് ടിക്കറ്റിലും ട്രെയിൻ ടിക്കറ്റിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും 40 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്