അത്യാഡംബര വില്ലയുടെ ഒരു വർഷത്തെ വാടക 382 കോടി രൂപ; റെക്കോർഡ് നേട്ടം കൈവരിച്ച് ദുബായ്

 
Business

അത്യാഡംബര വില്ലയുടെ ഒരു വർഷത്തെ വാടക 382 കോടി രൂപ; റെക്കോർഡ് നേട്ടം കൈവരിച്ച് ദുബായ്

എമിറേറ്റ്സ് ഹിൽസിലെ പ്രശസ്തമായ 'ബില്യനയർ റോ'യിലാണ് ഏഴ് കിടപ്പുമുറികളുള്ള ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.

UAE Correspondent

ദുബായ്: ദുബായിലെ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ വീണ്ടും റെക്കോർഡ് നേട്ടം. എമിറേറ്റ്സ് ഹിൽസ് മേഖലയിലെ അത്യാഡംബര വില്ലയായ 'ദ് പാലസ്' ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകിയത്. 17 കോടി ദിർഹമാണ് (ഏകദേശം 382 കോടിയിലധികം ഇന്ത്യൻ രൂപ) ഈ വില്ലയുടെ ഒരു വർഷത്തെ വാടക. ദുബായുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പാർപ്പിട പ്രോപ്പർട്ടിക്ക് ഇത്രയും വലിയ തുക വാടകയായി ലഭിക്കുന്നത്.

ബുർജ് ഖലീഫയിലെ ഡ്യൂപ്ലെക്സ് പെന്‍റ്ഹൗസിന് നേരത്തെ ലഭിച്ച 12 കോടി ദിർഹത്തിന്‍റെ വാടക റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്. എമിറേറ്റ്സ് ഹിൽസിലെ പ്രശസ്തമായ 'ബില്യനയർ റോ'യിലാണ് ഏഴ് കിടപ്പുമുറികളുള്ള ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.

പ്രമുഖ ആഡംബര റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ലീൻ കിങ്ങിന്‍റെ മേൽനോട്ടത്തിൽ വർഷങ്ങളായുള്ള മികച്ച ആസൂത്രണത്തിലൂടെയും നവീകരണ പ്രവർത്തനങ്ങളിലൂടെയുമാണ് ഈ വില്ല ഒരുക്കിയെടുത്തത്.

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

'അനങ്ങരുത്', ക്ലാസ് മോണിറ്ററെ നോക്കാൻ ഏൽപ്പിച്ച് ടീച്ചർ പോയി; തലപൊക്കിയതിന് നേഴ്സറി വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് സഹപാഠി, വിഡിയോ

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി, രോഗി മരിച്ചു; ആരോപണവുമായി ബന്ധുക്കൾ

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!