അറക്കൽ ഗോൾഡ് & ഡയമണ്ട്‌സ് ഷാർജ സഫാരി മാളിൽ

 
Business

അറക്കൽ ഗോൾഡ് & ഡയമണ്ട്‌സ് ഷാർജ സഫാരി മാളിൽ

2025ലേയ്ക്ക് മാത്രമായുള്ള 500 കിലോയിലധികം സ്വർണത്തിന്‍റെ പുതിയ ഡിസൈനുകൾ അറക്കൽ അവതരിപ്പിക്കും

ഷാർജ: അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂം ഏപ്രിൽ 27ന് ഷാർജയിലെ സഫാരി മാളിൽ പ്രവർത്തനം തുടങ്ങും. ഇതിന്‍റെ ഭാഗമായി 2025ലേയ്ക്ക് മാത്രമായുള്ള 500 കിലോയിലധികം സ്വർണത്തിന്‍റെ പുതിയ ഡിസൈനുകൾ അറക്കൽ അവതരിപ്പിക്കും.

ആകർഷണീയവും വിശേഷാവസരങ്ങൾക്ക് അനുയോജ്യവുമായ ആഭരണങ്ങളാണ് പുതിയ ശേഖരങ്ങളിലുള്ളതെന്ന് അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ തൻവീർ സി.പി. വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച ഡിസൈനുകളിൽ മികവുറ്റ ആഭരണങ്ങൾ ഏറ്റവും ഗുണമേന്മയിൽ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2025 ഓഗസ്റ്റിൽ അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ പുതിയ ഷോറൂം അബൂദബിയിൽ തുറക്കും. വർഷാവസാനത്തോടെ ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ കൂടി സ്റ്റോറുകൾ തുറക്കുമെന്ന് മാനേജ്മെ ന്‍റ് പ്രതിനിധികൾ അറിയിച്ചു.

2026ൽ യൂറോപ്യൻ വിപണിയിലേക്ക് പ്രവേശിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ താഹിർ മുഹമ്മദ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും സമ്മാനങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു