സ്റ്റാർട്ട് അപ്പ് വർക്‌സ് മാനെജ്മെന്‍റും ആസിഫ് അലിയും കരാറിൽ ഒപ്പുവച്ചു.

 

MV

Business

ദുബായ് സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി

യുഎഇയിലെ ബിസിനസ് സെറ്റപ്പ് സ്ഥാപനമായ സ്റ്റാർട്ടപ്പ് വർക്‌സും നടൻ ആസിഫ് അലിയും തമ്മിലുള്ള സഹകരണം ദുബായിൽ പ്രഖ്യാപിച്ചു

UAE Correspondent

ദുബായ്: യുഎഇയിലെ പ്രമുഖ ബിസിനസ് സെറ്റപ്പ് സ്ഥാപനമായ സ്റ്റാർട്ടപ്പ് വർക്‌സിന്‍റെ ബ്രാൻഡ് അംബാസഡറായി നടൻ ആസിഫ് അലിയെ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി നടത്തിയ ഔദ്യോഗിക ചടങ്ങിൽ സ്റ്റാർട്ട് അപ്പ് വർക്‌സ് മാനെജ്മെന്‍റും ആസിഫ് അലിയും കരാറിൽ ഒപ്പുവച്ചു.

ദുബായ് ആസ്പിൻ കൊമേഴ്സ്യൽ ടവറിലാണ് ചടങ്ങ് നടത്തിയത്. യുഎഇയിൽ ആദ്യമായാണ് ഒരു ബിസിനസ് സെറ്റ് അപ്പ് സ്ഥാപനം ബ്രാൻഡ് അംബാസിഡറെ നിയോഗിക്കുന്നത്. യുഎഇ യിലെ പ്രമുഖ ബിസിനസ് സെറ്റ് അപ്പ് സ്‌ഥാപനമായ എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പിന്‍റെ സഹോദര സ്ഥാപനമാണിത്.

എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള 'മൈ ടീം' പദ്ധതിയുടെ ഭാഗമായാണ് ഈ സഹകരണം. ദുബായിലും മറ്റ് എമിറേറ്റുകളിലും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആഗോള പ്രവാസികൾക്കും, പ്രത്യേകിച്ച് മലയാളി സംരംഭകർക്കും ആവശ്യമായ ലൈസൻസിംഗ്, കോർപ്പറേറ്റ് സേവനങ്ങൾ ലളിതവും സുരക്ഷിതവുമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മലയാള സിനിമയിലെ മുൻനിര താരം എന്ന നിലയിൽ ആസിഫ് അലിയുടെ സാന്നിധ്യം, മിഡിൽ ഈസ്റ്റിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ദക്ഷിണേന്ത്യൻ പ്രവാസി സമൂഹത്തിന് കൂടുതൽ ആത്മവിശ്വാസവും പ്രചോദനവും നൽകുമെന്ന് സ്റ്റാർട്ടപ്പ് വർക്സ് മാനെജ്‌മെന്‍റ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ദുബായിൽ നടത്തിയ ഔദ്യോഗിക ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഈ ചടങ്ങിലൂടെ ഗ്രൂപ്പിന്‍റെ 10-ാം വാർഷികാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ഒരു ദശാബ്ദക്കാലമായി യുഎഇയിലെ 35,000-ത്തിലധികം സംരംഭകർക്ക് സ്ഥാപനം സേവനങ്ങൾ നൽകിയിട്ടുണ്ടെന്ന് ചടങ്ങിൽ എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ജമാദ് ഉസ്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉടൻ തന്നെ കേരളത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംരംഭകർക്ക് സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 'മൈ ടീം' എന്ന പുതിയ ഡിവിഷനും തുടങ്ങി. എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ജമാദ് ഉസ്മാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ സജീർ, സ്റ്റാർട്ടപ്പ് വർക്സ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഹിജാബ അബ്ദുള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്