വിനോദയാത്ര അലങ്കോലമാക്കി; വിമാന കമ്പനിക്ക് 7 ലക്ഷം രൂപ പിഴ ശിക്ഷ 
Business

വിമാന ഇന്ധന വിലയും വർധിപ്പിച്ചു; 16 രൂപ കൂട്ടി, ലിറ്ററിന് 137 രൂപ

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടർ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: രാജ്യത്തെ വിമാന ഇന്ധന വിലയിലും വർധനവ്. ഒറ്റയടിക്ക് ലിറ്ററിന് 16 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഇന്ധന വില ലിറ്ററിന് 121 എന്ന നിലയിൽ നിന്ന് 137 രൂപയായി കൂടി. ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധനത്തിനെ വിലയിലാണ് വർധനവ്. കഴിഞ്ഞ ഓഗസ്റ്റിൽ ലിറ്ററിന് 5 രൂപയും സെപ്റ്റംബറിൽ 6.28 രൂപയും കൂട്ടിയിരുന്നു.

അതിനു പിന്നാലെയാണ് വീണ്ടും വില കൂട്ടിയിരിക്കുന്നത്. എയർലൈനുകളുടെ ചെലവുകളിൽ 40 ശതമാനവും ഇന്ധനത്തിനു വേണ്ടിയാണ് മുടക്കുന്നത്. അതു കൊണ്ടു തന്നെ വിമാനടിക്കറ്റുകളുടെ വില വർധിക്കാനുള്ള സാധ്യതയുമുണ്ട്.

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടർ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് വിവിധ നഗരങ്ങളില്‍ 71.50 രൂപ വരെയാണ് വര്‍ധനവ്.