ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

 
Business

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

സെപ്റ്റംബർ 28 മുതൽ തുടർച്ചയായി മൂന്നു ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അസാധാരണ നടപടി.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ‌ഞായറാഴ്ച ബാങ്കുകൾ (സെപ്റ്റംബർ 27) തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക് അനുമതിയോടെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. സെപ്റ്റംബർ 28 മുതൽ തുടർച്ചയായി മൂന്നു ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അസാധാരണ നടപടി.

സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് ഇടപാടുകൾ മുടങ്ങും. ഈ സാഹചര്യം കണക്കിലെടുത്താണ് ഞായറാഴ്ച ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎഫ്ബിയു എന്ന സംഘടനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം മുൻ നിർത്തി ബാങ്ക് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാൻ ബാങ്കുകൾ ഇടപാടുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എടിഎമ്മുകളിൽ പണം നിറക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

സാങ്കേതിക തകരാർ; ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനിൽ തിരിച്ചിറക്കി

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

'ഓപ്പറേഷൻ കളിക്കളം'; സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ‌ പരിശോധന

ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമായി; മീരാഭായ് ചാനുവിന് വെള്ളി

ഭാര്യ ഉപേക്ഷിച്ചതിന്‍റെ പേരിൽ വിവാഹമോചനം; എന്നാലും ജീവനാംശം നൽകണമെന്ന് കോടതി