ഭാരതീയ വ്യാപാർ മഹോത്സവ് 2026

 
Business

ഭാരതീയ വ്യാപാർ മഹോത്സവിന് സമാപനം; 1.8 ലക്ഷം സന്ദർശകർ, 347 അന്താരാഷ്ട്ര പ്രതിനിധികൾ, 5,000 കോടി രൂപയുടെ വ്യാപാര അവസരങ്ങൾ

വിപുലമായ ബിസിനസ് ചർച്ചകൾ, ബയർ-സെല്ലർ മീറ്റുകൾ, സോഴ്സിംഗ്, പങ്കാളിത്ത ചർച്ചകൾ എന്നിവയിലൂടെ 5,000 കോടിയിലധികം രൂപയുടെ വ്യാപാര അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു

Sarath Nath MS

ന്യൂഡൽഹി: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സും (സിഎഐടി), ഇന്ത്യാ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷനും (ഐടിപിഒ) സംയുക്തമായി ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച നാല് ദിവസത്തെ ഭാരതീയ വ്യാപാർ മഹോത്സവ് (ബിവിഎം) 2026 സമാപിച്ചു. “വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ” എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര-ബിസിനസ് സംഗമങ്ങളിൽ ഒന്നായി ഇത് മാറി എന്ന് കോൺഫഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ പ്രസിഡന്‍റ് ബി.സി. ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽ വാൾ എംപി, ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് എന്നിവർ പറഞ്ഞു.

വ്യാപാരികൾ, ഉത്പാദകർ, കയറ്റുമതിക്കാർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, ബിസിനസ് നേതാക്കൾ, ഉപഭോക്താക്കൾ, വിദേശ കച്ചവടക്കാർ എന്നിവരുൾപ്പെടെ 1.8 ലക്ഷത്തിലധികം പേർ പങ്കെടുത്തു. വിപുലമായ ബിസിനസ് ചർച്ചകൾ, ബയർ-സെല്ലർ മീറ്റുകൾ, സോഴ്സിംഗ്, പങ്കാളിത്ത ചർച്ചകൾ എന്നിവയിലൂടെ 5,000 കോടിയിലധികം രൂപയുടെ വ്യാപാര അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇവയിൽ പലതും വരും മാസങ്ങളിൽ യഥാർത്ഥ ബിസിനസ് കരാറുകളായി മാറും.

ആഫ്രിക്ക, യൂറോപ്പ്, ഏഷ്യാ-പസഫിക്, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 23 രാജ്യങ്ങളിൽ നിന്നുള്ള 347 അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ സംരംഭങ്ങളുമായി സോഴ്സിംഗ് അവസരങ്ങൾ, തന്ത്രപരമായ പങ്കാളിത്തം, ജോയിന്‍റ് വെഞ്ചറുകൾ, സാങ്കേതിക സഹകരണം, കരാർ നിർമ്മാണം, ദീർഘകാല വ്യാപാര ക്രമീകരണങ്ങൾ എന്നിവ അവർ പരിശോധിച്ചു. ഇത് ഒരു മുൻഗണനാ നിർമ്മാണ-വിതരണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയിലുള്ള ആഗോള വിശ്വാസം വർദ്ധിക്കമെന്നും നേതാക്കൾ പറഞ്ഞു.

20ലധികം അന്താരാഷ്ട്ര പ്രമുഖ ബ്രാൻഡ് പ്രതിനിധികളും, ആഗോള ബയിംഗ് ഹൗസുകളും പരിപാടിയിൽ പങ്കെടുത്തു. വ്യാപാര സേവന രംഗത്തെ സമസ്ത മേഖലകൾക്കും കയറ്റുമതിക്കും ആഗോള വിപണി പ്രവേശനത്തിനും പുതിയ വഴികൾ തുറന്നതായി നേതാക്കൾ പറഞ്ഞു.

കൃഷി ആൻഡ് ഫുഡ് പ്രോസസിംഗ്, എഫ്എംസിജി, ഓർഗാനിക് ഉൽപന്നങ്ങൾ, ടെക്സ്റ്റൈൽ ആൻഡ് വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ലെതർ ആൻഡ് ഫുട് വെയർ, ഹെൽത്ത് കെയർ ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, എഞ്ചിനീയറിങ് സാധനങ്ങൾ, ഇലക്ട്രോണിക്സ്, പുനരുപയോഗ ഊർജ്ജം, നിർമ്മാണ സാമഗ്രികൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ലോജിസ്റ്റിക്സ്, ഡിജിറ്റൽ സൊല്യൂഷനുകൾ, റീട്ടെയിൽ, ഇ-കൊമേഴ്സ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, എംഎസ്എംഇ നിർമ്മാണം, എന്നിവയുൾപ്പെടെ വിശാലമായ മേഖലകളിലെ ഇന്ത്യയുടെ കഴിവുകൾ ബിവിഎം പ്രദർശിപ്പിച്ചു.

സിഎഐടിയുടെ പുതിയ സംരംഭമായ “ഭാരത് ഇന്നൊവേഷൻ & സ്റ്റാർട്ടപ്പ് എക്സ്ചേഞ്ച്” ഒരു പ്രധാന ആകർഷണമായി മാറി. 150ലധികം സ്റ്റാർട്ടപ്പ് പിച്ച് സെഷനുകൾ, 8 പാനൽ ചർച്ചകൾ, 35 പ്രമുഖ വിദഗ്ധർ, ശരാശരി 500 കോടി രൂപ നിക്ഷേപ ശേഷിയുള്ള 50-ലധികം നിക്ഷേപകരുടെ പങ്കാളിത്തം എന്നിവയിലൂടെ നവീകരണം, ഫണ്ടിംഗ്, സംരംഭകത്വം എന്നിവയ്ക്ക് വിലപ്പെട്ട അവസരങ്ങൾ സൃഷ്ടിച്ചു. വ്യാപാരം, സാങ്കേതികവിദ്യ, നവീകരണം, നിക്ഷേപം, കയറ്റുമതി, സാമ്പത്തിക വളർച്ച എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള വേദിയായി പരിപാടി മാറി. 150-ലധികം എൻആർഐകളുടെ പങ്കാളിത്തം ആഗോള ബിസിനസ് ബന്ധങ്ങളും ഇന്ത്യൻ പ്രവാസി സമൂഹവുമായുള്ള ഇടപെടലും ശക്തിപ്പെടുത്തി.

ഭാരതീയ വ്യാപാർ മഹോത്സവ് 2026ന്‍റെ ശ്രദ്ധേയമായ വിജയം ഇന്ത്യൻ സംരംഭങ്ങളുടെ വളരുന്ന കരുത്ത്, മത്സരക്ഷമത, ആഗോള അഭിലാഷങ്ങൾ എന്നിവ പ്രകടമാക്കി. ഏറ്റവും പ്രധാനമായി, പ്രാദേശിക വിപണികളിൽ നിന്ന് ആഗോള അവസരങ്ങളിലേക്ക് ഇന്ത്യൻ ബിസിനസുകൾക്ക് വ്യാപിക്കാനുള്ള ശക്തമായ ദേശീയ വേദി ഇത് സൃഷ്ടിച്ചു. ഇത് ഇന്ത്യയെ ഒരു മുൻനിര സാമ്പത്തിക ശക്തിയായും യഥാർത്ഥത്തിൽ ആത്മനിർഭർ രാഷ്ട്രമായും മാറുന്നതിലേക്കുള്ള യാത്ര കൂടുതൽ ത്വരിതപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.

കേരളത്തിൽ നിന്ന് ദേശീയ സെക്രട്ടറി എസ്.എസ്. മനോജ്, സംസ്ഥാന പ്രസിഡന്‍റ് പി. വെങ്കിട്ടരാമയ്യർ, ദേശീയ കൗൺസിൽ അംഗം ടോമി കുറ്റിയാംഗൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിനിധികൾ പങ്കെടുത്തു.

ബിജെപി ദേശീയ ടീമിൽ 10 വനിതകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ആറ് നേതാക്കളും

രാജസ്ഥാനിൽ പീഡനാരോപണം: സ്കൂൾ പ്രിൻസിപ്പലിന്‍റെ മുഖത്ത് പെൺകുട്ടികൾ മഷിയൊഴിച്ചു

ഇന്ത്യയ്ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞ് ശ്രീലങ്ക; ആദ്യ ഇന്നിങ്‌സില്‍ 178 റണ്‍സ് ലീഡ്

കേരള ഇനി കേരളം; കേരളത്തിന്റെ പേര് 'കേരളം' എന്നാക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിച്ചാൽ ശമ്പളത്തിന്‍റെ 20 ശതമാനം വെട്ടിക്കുറ‍യ്ക്കും; അസം സർക്കാർ