വെറും ഒരു രൂപയ്ക്ക് പ്രീപെയ്ഡ് കണക്‌ഷൻ; ഓഫറുമായി ബിഎസ്എൻഎൽ

 
Business

വെറും ഒരു രൂപയ്ക്ക് പ്രീപെയ്ഡ് കണക്‌ഷൻ; ഓഫറുമായി ബിഎസ്എൻഎൽ

പുതിയ മൊബൈൽ കണക്ഷൻ എടുക്കുന്നവർക്കും മറ്റ് ഓപ്പറേറ്റർമാരിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് മാറുന്നവർക്കും (എംഎൻപി) ഈ ആനുകൂല്യം ലഭിക്കും.

MV Desk

ന്യൂഡൽഹി: ഉപയോക്താക്കൾക്കായി ഫ്രീഡം ഓഫറുമായി ഭാരത് സഞ്ചാർ നി​ഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). വെറും ഒരു രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ നേടാമെന്നതാണ് ഈ പ്രമോഷണൽ ഓഫറി‌ന്‍റെ സവിശേഷത. 30 ദിവസ കാലാവധിയിൽ ഏത് നെറ്റ്‍വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 2ജിബി ഐ-സ്പീഡ് ഡാറ്റ (പരിധി കഴിഞ്ഞാൽ 40 kbps വേ​ഗതയിൽ അൺലിമിറ്റഡ്), ദിവസേന 100 എസ്എംഎസ് എന്നിവയാണ് ഏപ്രിൽ 30 വരെ മാത്രമുള്ള ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിം കാർഡ് സൗജന്യമാണ്.

പുതിയ മൊബൈൽ കണക്ഷൻ എടുക്കുന്നവർക്കും മറ്റ് ഓപ്പറേറ്റർമാരിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് മാറുന്നവർക്കും (എംഎൻപി) ഈ ആനുകൂല്യം ലഭിക്കും.

സ്വദേശീയമായ 4ജി സാങ്കേതിക വിദ്യ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ബിഎസ്എൻഎല്ലിലേക്ക് മാറാൻ PORT<സ്പേസ്>മൊബൈൽ നമ്പർ എന്ന രീതിയിൽ 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. വിശദവിവരങ്ങൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്‍ററുകളെ സമീപിക്കുക.

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം