മുൻ വർഷത്തെ പുതുക്കിയ കണക്കായ 978.20 കോടി രൂപയെക്കാൾ കൂടുതലാണ് ഇത്തവണ മന്ത്രിമാർക്ക് അനുവദിച്ചിരിക്കുന്നത്.

 

MV Graphics

Budget

മന്ത്രിമാരുടെ ശമ്പളത്തിനും വിരുന്നിനുമായി ബജറ്റിൽ 1,102 കോടി

പ്രധാനമന്ത്രിയുടെ ഓഫിസിനും മന്ത്രിമാരുടെ വിമാനയാത്രയ്ക്കും കൂടുതൽ തുക; വിദേശ അതിഥികളുടെ സത്കാരത്തിന് അഞ്ചരക്കോടിയിലേറെ.

MV Desk

കേന്ദ്ര മന്ത്രിമാരുടെ ശമ്പളം, ആനുകൂല്യങ്ങൾ, പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ പ്രവർത്തനം എന്നിവയ്ക്കായി ബജറ്റിൽ തുക വർധിപ്പിച്ചു. ആകെ 1,102 കോടി രൂപയാണ് ഈ മേഖലകളിലായി വകയിരുത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രിമാർക്കും മുൻ ഗവർണർമാർക്കുമുള്ള ആനുകൂല്യങ്ങളും വിദേശ പ്രതിനിധികൾക്കായി ഒരുക്കുന്ന വിരുന്നുകളുടെ ചെലവുകളും ഈ വിഹിതത്തിൽ ഉൾപ്പെടുന്നു.

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയുടെ ശമ്പളം, വിദേശ അതിഥികളുടെ സത്കാരം തുടങ്ങിയ ചെലവുകൾക്കായി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1,102 കോടി രൂപ അനുവദിച്ചു. മുൻ വർഷത്തെ പുതുക്കിയ കണക്കായ 978.20 കോടി രൂപയെക്കാൾ കൂടുതലാണിത്.

മന്ത്രിസഭയുടെ മാത്രം ചെലവുകൾക്കായി 620 കോടി രൂപയാണ് ധനമന്ത്രി നിർമല സീതാരാമൻ വകയിരുത്തിയത്. ക്യാബിനറ്റ് മന്ത്രിമാർ, സഹമന്ത്രിമാർ, മുൻ പ്രധാനമന്ത്രിമാർ എന്നിവരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, യാത്രാ ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിവിഐപി (VVIP) വിമാന യാത്രകൾക്കായുള്ള പ്രത്യേക വിഹിതവും ഇതിന്‍റെ ഭാഗമാണ്.

പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ (PMO) ഭരണപരമായ ചെലവുകൾക്കായി 73.52 കോടി രൂപ അനുവദിച്ചു. ക്യാബിനറ്റ് സെക്രട്ടേറിയറ്റിന് 80 കോടി രൂപയും നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിന് 256.19 കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.

വിദേശ അതിഥികൾക്കായുള്ള സത്കാരങ്ങൾക്കും രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക വിരുന്നുകൾക്കുമായി 5.76 കോടി രൂപയാണ് മാറ്റിവെച്ചത്. കൂടാതെ, മുൻ ഗവർണർമാരുടെ സെക്രട്ടേറിയറ്റ് സഹായത്തിനായി 1.53 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

'ക്രുണാൽ‌ പാണ്ഡ‍്യയുടെ ദിവസം'; ദൈവത്തിന്‍റെ പോരാളികൾ പിന്നെയും തോറ്റു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ