.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ബജറ്റ് ഹൈലൈറ്റ്സ്

 
Budget

വിദേശയാത്രയ്ക്കും വിദ്യാഭ്യാസത്തിനും ചെലവ് കുറയും; ടാക്സ് റിട്ടേൺ തിരുത്താൻ സാവകാശം; പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ

വിദേശയാത്രയ്ക്കും പഠനത്തിനുമുള്ള ടി.സി.എസ് നിരക്ക് കുറച്ചു; അപകട ഇൻഷുറൻസ് തുകയ്ക്ക് നികുതി നൽകേണ്ട; ചെറുകിട നികുതിദായകർക്കായി ഓട്ടോമേറ്റഡ് സംവിധാനം വരുന്നു.

Business Desk

നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ആദായനികുതി റിട്ടേൺ പരിഷ്കരിക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. വിദേശ പഠനത്തിനും ടൂർ പാക്കേജുകൾക്കും ടി.സി.എസ് നിരക്ക് 2 ശതമാനമായി കുറച്ചത് വിദേശയാത്രകളും വിദേശ പഠനവും ലക്ഷ്യമിടുന്ന മലയാളി കുടുംബങ്ങൾക്ക് വലിയ ഗുണകരമാകും. കൂടാതെ അപകട ഇൻഷുറൻസ് തുകയെ നികുതിയിൽ നിന്ന് ഒഴിവാക്കിയതും സാധാരണക്കാർക്ക് ആശ്വാസമാണ്.

ന്യൂഡൽഹി: ആദായനികുതി റിട്ടേണുകൾ തിരുത്തി സമർപ്പിക്കുന്നതിനുള്ള (Revised IT Returns) സമയപരിധി നീട്ടാൻ കേന്ദ്ര ബജറ്റിൽ ശുപാർശ. നിലവിൽ ഡിസംബർ 31 വരെയായിരുന്ന സമയപരിധി ചെറിയ തുക ഫീസായി ഈടാക്കിക്കൊണ്ട് മാർച്ച് 31 വരെ നീട്ടാനാണ് ധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചത്.

ഇതിനുപുറമെ വിദേശത്തേക്ക് പണം അയക്കുന്നവർക്കും വിദേശയാത്ര നടത്തുന്നവർക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

വിദേശ പഠനത്തിനും ചികിത്സയ്ക്കുമായി ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം വഴി അയക്കുന്ന തുകയുടെ ടിസിഎസ് (TCS) നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു. വിദേശ ടൂർ പാക്കേജുകളുടെ ടിസിഎസ് നിരക്ക് മുമ്പ് 20 ശതമാനമായിരുന്നത് നേരത്തെ 5 ശതമാനമാക്കിയിരുന്നു. ഇത് വീണ്ടും കുറച്ച് 2 ശതമാനമാക്കാനാണ് പുതിയ നിർദേശം.

മോട്ടോർ വാഹന അപകട ക്ലെയിം ട്രിബ്യൂണലുകൾ വഴി ലഭിക്കുന്ന തുകയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കാനും ബജറ്റ് നിർദേശിക്കുന്നു. ചെറുകിട നികുതിദായകർക്കായി 2026-27 സാമ്പത്തിക വർഷത്തിൽ റൂൾ അധിഷ്ഠിത ഓട്ടോമേറ്റഡ് പ്രക്രിയ നടപ്പിലാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്