വീര്യം കുറഞ്ഞ മദ്യത്തിന് വില കുറയും.

 
Budget

ബജറ്റ് പ്രകാരം വില കുറയുന്ന മദ്യം ഏതൊക്കെ?

വി.ഡി. സതീശൻ പ്രഖ്യാപിച്ച പുതിയ നികുതി നിരക്കിലൂടെ 0.5 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ ഉള്ള ലോ ആൽക്കഹോൾ മദ്യങ്ങൾക്ക് പ്രത്യേക വിഭാഗീകരണം

Thiruvananthapuram Bureau

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന്‍റെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ വിൽപ്പന നികുതി നിരക്കുകൾ നിശ്ചയിക്കുമെന്നാമ് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 202223ലെ അബ്കാരി നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായാണ് ഈ നടപടി.

ഇതു പ്രകാരം, 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള (ബിയറും വൈനും ഒഴികെയുള്ള) മദ്യ ഉത്പന്നങ്ങളെയാണ് ലോ ആൽക്കഹോളിക് ബിവറേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ഉത്പന്നങ്ങളുടെ നികുതിഘടനയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് കേരള പൊതുവിൽപ്പന നികുതി നിയമപ്രകാരം പുതിയ നിരക്കുകൾ നിശ്ചയിക്കുന്നത്.

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനംവരെ വീര്യമുള്ള മദ്യ ഉത്പന്നങ്ങൾക്ക് 120 ശതമാനമായിരിക്കും വിൽപ്പന നികുതി. 10 ശതമാനം മുതൽ 20 ശതമാനംവരെ ആൽക്കഹോൾ അടങ്ങിയ ഉത്പന്നങ്ങൾക്ക് 175 ശതമാനം വിൽപ്പന നികുതി നിരക്കും നിശ്ചയിക്കും. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ തുടർ പ്രവർത്തനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ