അടിസ്ഥാനസൗകര്യ വികസനത്തിൽ ഊന്നിയ ബജറ്റ്

 

MV Graphics

Budget

കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽ | പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

ഏഴ് ഹൈസ്പീഡ് കോറിഡോറുകൾ, ഇലക്ട്രോണിക്സ് നിർമാണത്തിന് 40,000 കോടി; വിദേശ പഠനത്തിനും യാത്രയ്ക്കും ചെലവ് കുറയും.

VK SANJU

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാർഥിനികൾക്കായി ഓരോ ജില്ലയിലും ഹോസ്റ്റലുകൾ പ്രഖ്യാപിച്ചത് വലിയ നേട്ടമാണ്. റെയിൽവേ മേഖലയിലെ വൻ വികസന പദ്ധതികളും ഇലക്ട്രോണിക്സ്, ഫാർമ മേഖലകളിലെ നിക്ഷേപവും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. വിദേശ പഠനത്തിനുള്ള ടി.സി.എസ് നിരക്ക് കുറച്ചതും ഐ.ടി റിട്ടേൺ സമർപ്പിക്കാനുള്ള സമയം നീട്ടിയതും സാധാരണക്കാർക്ക് ആശ്വാസകരമാണ്.

  1. അടിസ്ഥാന സൗകര്യ വികസനം: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് (Capex) 12.2 ലക്ഷം കോടി രൂപയായി ഉയർത്തി.

  2. റെയിൽവേ: വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് പുതിയ ഹൈസ്പീഡ് കോറിഡോറുകളും പശ്ചിമ ബംഗാളിലെ ദാങ്കുനി മുതൽ ഗുജറാത്തിലെ സൂറത്ത് വരെ പുതിയ ചരക്ക് നീക്ക പാതയും (Dedicated Freight Corridor) പ്രഖ്യാപിച്ചു.

  3. വിദ്യാഭ്യാസവും സ്ത്രീക്ഷേമവും: രാജ്യത്തെ എല്ലാ ജില്ലകളിലും ഓരോ പെൺകുട്ടികളുടെ ഹോസ്റ്റലുകൾ വീതം സ്ഥാപിക്കും.

  4. ഇലക്ട്രോണിക്സ് നിർമാണം: ഇലക്ട്രോണിക്സ് നിർമാണ മേഖലയ്ക്കുള്ള വിഹിതം 40,000 കോടി രൂപയായി വർധിപ്പിച്ചു.

  5. ബയോഫാർമ: ബയോഫാർമ മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തും.

  6. നികുതി ഇളവ്: ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾ ഉപയോഗിച്ച് ആഗോളതലത്തിൽ ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചു.

  7. ധനക്കമ്മി: 2026-27 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജി.ഡി.പി.യുടെ 4.3 ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിടുന്നു.

  8. കടം-ജി.ഡി.പി അനുപാതം: രാജ്യത്തിന്റെ കടം-ജി.ഡി.പി അനുപാതം 55.6 ശതമാനമായി കുറയ്ക്കും.

  9. ഓഹരി വിപണി: കമ്മോഡിറ്റി ഫ്യൂച്ചറുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) 0.05 ശതമാനമായി വർധിപ്പിച്ചു.

  10. പ്രതിപക്ഷ പ്രതികരണം: ബജറ്റിൽ പുതുമകളൊന്നുമില്ലെന്നും നിരാശാജനകമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.

അനുവദിച്ച പദ്ധതികൾ നടപ്പാക്കാത്തതു കൊണ്ട് കേരളത്തിനു പുതിയവ ഇല്ല: രാജീവ് ചന്ദ്രശേഖർ

എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ, ഷീ മാർട്ടുകൾ; ശ്രദ്ധേയമായി സ്ത്രീകൾക്കായുള്ള പ്രഖ്യാപനങ്ങൾ

സംസ്ഥാനത്ത് കഴിഞ്ഞ വർഷം 428 വീട്ടുപ്രസവങ്ങൾ; അധികവും മലപ്പുറത്ത്

കേരളത്തിന് അതിവേഗ റെയിൽപാതയില്ല

ആത്മഹത്യ ചെയ്ത കാമുകിയുടെ മൃതദേഹം കണ്ട് തിരിച്ചെത്തി; പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ