.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചില ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് കമ്പനികൾ അന്യായ പ്രവർത്തനങ്ങൾ നടത്തുന്നു: സിഎഐടി
Freepik.com -Symbolic image
ന്യൂഡൽഹി: ചില ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് കമ്പനികൾ നടത്തുന്ന അന്യായ പ്രവർത്തനങ്ങൾ അടിയന്തരമായി നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി.
ഇത്തരം പ്രവൃത്തികൾ ഇന്ത്യയുടെ റീട്ടെയിൽ വ്യാപാര വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് CAIT യുടെ ദേശീയ പ്രസിഡന്‍റ് ബി.സി. ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ എംപി, ദേശീയ സെക്രട്ടറി എസ്.എസ്. മനോജ്, ദേശീയ വർക്കിങ് കമ്മിറ്റി അംഗം പി. വെങ്കിടരാമ അയ്യർ എന്നിവർ പറഞ്ഞു. വിദേശ നിക്ഷേപം ലഭിച്ച ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ സ്വീകരിക്കുന്ന അനിയന്ത്രിതവും അന്യായവുമായ രീതികളിൽ ആശങ്കയുണ്ട്.
ഇന്ത്യയിലെ 9 കോടിയിലധികം വ്യാപാരികൾ രാജ്യത്തിന്‍റെ വിതരണ ശൃംഖലയുടെയും തൊഴിൽ മേഖലയുടെ അടിത്തറയാണ്. പ്രിഡേറ്ററി പ്രൈസിങ്, ഡീപ് ഡിസ്കൗണ്ടിങ്, ഡാർക്ക് പാറ്റേൺസ്, മാർക്കറ്റ്പ്ലേസ് എന്ന പേരിൽ ഇൻവെന്‍ററി നിയന്ത്രണം, ചില വിൽപ്പനക്കാർക്കു മാത്രം മുൻഗണന നൽകൽ, ഡാർക്ക് സ്റ്റോറുകളുടെ വേഗത്തിലുള്ള വ്യാപനം തുടങ്ങിയ രീതികൾ മത്സര വിരുദ്ധമായതും ചെറുകിട-ഇടത്തരം വ്യാപാരികളുടെ നിലനിൽപ്പിന് ഭീഷണിയുമാണെന്ന് അവർ പറഞ്ഞു.
ഓഫ്‌ലൈൻ, ഓൺലൈൻ വ്യാപാരങ്ങൾക്കിടയിൽ സമതലത്തിലുള്ള മത്സരാവകാശം ഉറപ്പാക്കേണ്ടത് സമതുലിതവും സ്ഥിരതയുള്ളതുമായ സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.
ദേശീയ ഇ-കൊമേഴ്സ് നയം ഉടൻ അന്തിമമാക്കി നടപ്പാക്കുകയും കർശനമായ നിയമവ്യവസ്ഥകളും ശക്തമായ നടപ്പാക്കൽ സംവിധാനങ്ങളും കൊണ്ടുവന്ന് ഇത്തരം അന്യായ പ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്നും ആഭ്യന്തര വ്യാപാരത്തിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും സിഎഐടി ആവശ്യപ്പെട്ടു. നയരൂപീകരണത്തിൽ വ്യാപാര സമൂഹത്തിന്‍റെ ഔദ്യോഗിക പ്രതിനിധാനം ഉറപ്പാക്കിക്കൊണ്ട് ദേശീയ റീട്ടെയിൽ വികസന കൗൺസിൽ സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.