എട്ടുമാസത്തിനിടെ എണ്ണ വില പകുതിയായി; നാളികേര കർഷകർ പ്രതിസന്ധിയിൽ!

 
Business

എട്ടുമാസത്തിനിടെ എണ്ണ വില പകുതിയായി; നാളികേര കർഷകർ പ്രതിസന്ധിയിൽ!

8 മാസം മുൻപ് ഇത് 550 രൂപവരെ എത്തിയിരുന്നു

Namitha Mohanan

മലപ്പുറം: സംസ്ഥാനത്ത് എണ്ണ വിലയിൽ വൻ ഇടിവ്. എട്ടു മാസത്തിനിടെ വില പകുതിയായി കുറഞ്ഞു. ഉണക്കത്തേങ്ങയുടെ വില 50-52 രൂപയാണ്. തേങ്ങയുടെ വിലയിടിവ് വെളിച്ചെണ്ണ വിലയിലും പ്രതിഫലിച്ചു. 210- 260 രൂപയാണ് ഇപ്പോഴത്തെ എണ്ണവില. 8 മാസം മുൻപ് ഇത് 550 രൂപവരെ എത്തിയിരുന്നു.

ഇതോടെ നാളികേര കർഷകർ പ്രതിസന്ധിയിലായി. തേങ്ങ വില കുറഞ്ഞതോടെയാണ് വെളിച്ചെണ്ണയ്ക്കും കോപ്രയ്ക്കും വിലയിടിഞ്ഞത്. കടുത്ത വേനലും തമിഴ്നാട്ടിൽ ഉൽപാദനം വർധിച്ചതും പശ്ചിമേഷ്യൻ യുദ്ധവുമെല്ലാം തേങ്ങയുടെ വില കുറയാൻ കാരണമായി.

പശ്ചിമേഷ്യൻ യുദ്ധം കാരണം നാളികേര മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി വൻതോതിൽ കുറഞ്ഞതും വില കുറയാൻ കാരണമായി. വേനലിലെ അസാധാരണ ചൂടും വിലക്കുറവിനു കാരണമായി. കടുത്ത വെയിൽ കാരണം തേങ്ങ പെട്ടെന്ന് വിളഞ്ഞതാണ് തമിഴ്നാട്ടിൽ ഉത്പാദനം വർധിക്കാൻ കാരണമായത്.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി