Business

ഡിപി വേള്‍ഡ്, ഡല്‍ഹി ക്യാപിറ്റല്‍സ് വനിതാ ടീമിന്റെ ടൈറ്റില്‍ പാര്‍ട്ട്ണര്‍

പങ്കാളിത്തത്തിന്റെ ഭാഗമായി, ഡിപി വേള്‍ഡിന്റെ ബിയോണ്ട് ബൗണ്ടറീസ് സംരംഭത്തെ പിന്തുണച്ച് ഡല്‍ഹി ക്യാപിറ്റല്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കും

Renjith Krishna

കൊച്ചി: ഡിപി വേള്‍ഡും ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സും പുതിയ ദീര്‍ഘകാല പാര്‍ട്ട്ണര്‍ഷിപ്പ് കരാറിലേര്‍പ്പെട്ടു. ഈ വര്‍ഷം മുതല്‍ ടാറ്റാ വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ  ഡല്‍ഹി ക്യാപിറ്റല്‍സ് വനിതാ ടീം ടൈറ്റില്‍ പാര്‍ട്ട്ണര്‍ ആകുമെന്ന് ഡിപി വേള്‍ഡ് പ്രഖ്യാപിച്ചു. ഡിപി വേള്‍ഡും ഐപിഎല്‍ ഫ്രാഞ്ചൈസിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതായിരിക്കും പുതിയ പങ്കാളിത്തം. നിലവില്‍, ഡിപി വേള്‍ഡ്, ഡെല്‍ഹി ക്യാപിറ്റല്‍സ് പുരുഷ ടീമിന്റെ ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് പങ്കാളിയാണ്.

വനിതാ ടീമിന്റെ ടൈറ്റില്‍ പാര്‍ട്ണറായിക്കൊണ്ടു ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ഞങ്ങളുടെ പങ്കാളിത്തം വിപുലമാക്കുന്നതില്‍ അവശഭരിതരാണെന്നു' ഡിപി വേള്‍ഡ് ഉപഭൂഖണ്ഡ ലോജിസ്റ്റിക്സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അശ്വനി നാഥ് പറഞ്ഞു.

പങ്കാളിത്തത്തിന്റെ ഭാഗമായി, ഡിപി വേള്‍ഡിന്റെ ബിയോണ്ട് ബൗണ്ടറീസ് സംരംഭത്തെ പിന്തുണച്ച് ഡല്‍ഹി ക്യാപിറ്റല്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഡിപി വേള്‍ഡിന്റെ പരസ്പരബന്ധിതമായ ആഗോള ശൃംഖലയും സ്മാര്‍ട്ട് ലോജിസ്റ്റിക്സ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള താഴെത്തട്ടിലെ ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കായി അന്‍പത് പുനര്‍നിര്‍മ്മിച്ച ഷിപ്പിംഗ് കണ്ടെയ്നറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ സംരംഭം. ഇതുവരെ നാല് ബെസ്പോക്ക് കണ്ടെയ്നറുകള്‍ 2,800-ലധികം കിറ്റുകള്‍ നല്‍കി.

വെനസ്വേല ഭൂകമ്പം: മരണം 1000ത്തിലേക്ക്, 3000ത്തിലധികം പേര്‍ക്ക് പരുക്ക്

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും