എഥനോൾ സ്റ്റൗ വ്യാപമായാൽ പെട്രോളിയം ഇറക്കുമതി കുറയ്ക്കാം.
Representative image
കുതിച്ചുയരുന്ന വാണിജ്യ എൽപിജി വിലയിൽ തളർന്ന ഹോട്ടൽ മേഖലയ്ക്ക് ആശ്വാസമായി എഥനോൾ അടിസ്ഥാനമാക്കിയ പുതിയ കുക്കിങ് സ്റ്റൗവുകൾ വിപണിയിലെത്തുന്നു. നിർമാണം അവസാനഘട്ടത്തിൽ എത്തിയ സ്റ്റൗവുകൾ ഉപയോഗത്തിലാകുമ്പോൾ ഹോട്ടലുകളുടെ ഇന്ധനച്ചെലവ് ഗണ്യമായി കുറയുകയും ചെറുകിട ഹോട്ടലുകളുടെ അടച്ചുപൂട്ടൽ ആശങ്ക കുറയുമെന്നും പ്രതീക്ഷ.
ന്യൂഡൽഹി: കുതിച്ചുയരുന്ന വാണിജ്യ പാചകവാതക (LPG) വിലയിൽ പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയ്ക്ക് വൻ ആശ്വാസമേകി കേന്ദ്ര സർക്കാരിന്‍റെ പുതിയ നീക്കം. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് പകരമായി എഥനോൾ അടിസ്ഥാനമാക്കിയുള്ള പുതിയ കുക്കിങ് സ്റ്റൗവുകൾ ഉടൻ വിപണിയിലെത്തും. എഥനോൾ സ്റ്റൗവുകളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഗ്രെയിൻ എഥനോൾ മാനുഫാക്ചറേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ അസംസ്കൃത എണ്ണ വിതരണ പ്രതിസന്ധിയാണ് രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടാൻ കാരണമായത്. 19 കിലോഗ്രാമിന്‍റെ ഒരു വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 3200 രൂപയോളം വിലയുണ്ട്.
വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ ഈ കനത്ത വർധന റെസ്റ്ററന്‍റുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടി. ഇതോടെ പലയിടത്തും ഭക്ഷണ വില കൂട്ടുന്നതിനോ അല്ലെങ്കിൽ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുന്നതിനോ ഹോട്ടലുടമകൾ നിർബന്ധിതരായി. ഈ അധിക ബാധ്യത താങ്ങാനാകാതെ നിരവധി ചെറുകിട ഹോട്ടലുകളാണ് ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. പല ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
എൽപിജി വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങൾ ഹോട്ടൽ സേവനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നാഷണൽ റെസ്റ്ററന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതിനുള്ള ശാശ്വത പരിഹാരമായാണ് സർക്കാർ എഥനോൾ സ്റ്റൗവുകൾ പ്രോത്സാഹിപ്പിക്കുന്നത്.
വാണിജ്യ ആവശ്യങ്ങൾക്കായി എൽപിജിക്ക് പകരം എഥനോൾ ഉപയോഗിക്കുന്നതിലൂടെ അസംസ്കൃത എണ്ണയുടെ ആശ്രയത്വം 15 ശതമാനത്തോളം കുറയ്ക്കാൻ ഇന്ത്യക്ക് സാധിക്കും. ഇത് വിദേശത്തുനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കും. ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഊർജ പ്രതിസന്ധികളെയും രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വിലക്കയറ്റത്തെയും നേരിടാൻ എഥനോൾ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാണിജ്യ ആവശ്യങ്ങൾക്കുള്ള എഥനോൾ സ്റ്റൗവുകൾക്ക് പുറമെ ഡീസലിൽ എഥനോൾ കലർത്തുന്നതിനുള്ള നടപടികളും വൻതോതിൽ പുരോഗമിക്കുകയാണ്. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഡീസലിനൊപ്പം ഐസോബ്യൂട്ടനോൾ കലർത്തുന്നത് ഇന്ത്യ ഉടൻ നിർബന്ധമാക്കിയേക്കും. ഇതിനായുള്ള പൈലറ്റ് പ്ലാന്‍റ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. എഥനോൾ സ്റ്റൗവുകൾ യഥാർഥ്യമാകുന്നതോടെ ഹോട്ടൽ മേഖലയിലെ ഇന്ധനച്ചെലവ് വൻതോതിൽ കുറയുമെന്നാണ് വിലയിരുത്തൽ.