Business

വെ​യ​റ​ബി​ള്‍സ് ക​യ​റ്റു​മ​തി​യി​ൽ മു​ന്നേ​റ്റം

ക​മ്പ​നി​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക​യ​റ്റു​മ​തി​യു​ടെ 28.3 ശ​ത​മാ​ന​വും സ്മാ​ര്‍ട്ട് വാ​ച്ച് വി​ഭാ​ഗ​മാ​ണ്

MV Desk

കൊ​ച്ചി: 2023 ജ​നു​വ​രി-​മാ​ര്‍ച്ച് കാ​ല​യ​ള​വി​ല്‍ 80.9 ശ​ത​മാ​നം വാ​ര്‍ഷി​ക വ​ള​ര്‍ച്ച​യോ​ടെ ഇ​ന്ത്യ 2.51 കോ​ടി വെ​യ​റ​ബി​ള്‍ യൂ​ണി​റ്റു​ക​ള്‍ ക​യ​റ്റി​യ​യ​ച്ച​താ​യി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഡേ​റ്റ കോ​ര്‍പ്പ​റേ​ഷ​ന്‍റെ (ഐ​ഡി​സി) ഇ​ന്ത്യ മ​ന്ത്‌​ലി വെ​യ​റ​ബി​ള്‍ ഡി​വൈ​സ് ട്രാ​ക്ക​ര്‍ റി​പ്പോ​ര്‍ട്ട്. ഇ​യ​ര്‍വെ​യ​ര്‍ വി​ഭാ​ഗം 48.5 ശ​ത​മാ​നം വാ​ര്‍ഷി​ക വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി. സ്മാ​ര്‍ട്ട് വാ​ച്ചു​ക​ളു​ടെ വി​ഹി​തം മു​ന്‍വ​ര്‍ഷ​ത്തെ 26.8 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 41.4 ശ​ത​മാ​ന​മാ​യി വ​ര്‍ധി​ച്ചു.

ആ​ഭ്യ​ന്ത​ര ക​മ്പ​നി​യാ​യ "ബോ​ട്ട്' 25.6 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​വു​മാ​യി ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി. മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ക​മ്പ​നി 102.4 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി. ക​മ്പ​നി​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക​യ​റ്റു​മ​തി​യു​ടെ 28.3 ശ​ത​മാ​ന​വും സ്മാ​ര്‍ട്ട് വാ​ച്ച് വി​ഭാ​ഗ​മാ​ണ്. 12.4 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​വു​മാ​യി ‌"ഫ​യ​ര്‍-​ബോ​ള്‍ട്ട്' ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 28.6 ശ​ത​മാ​നം വി​ഹി​ത​വു​മാ​യി ഇ​തി​ന്‍റെ സ്മാ​ര്‍ട്ട് വാ​ച്ച് വി​ഭാ​ഗം മു​ന്നി​ലാ​ണ്. 2022ലെ 3.07 ​കോ​ടി​യി​ല്‍ നി​ന്ന് 2023ല്‍ ​സ്മാ​ര്‍ട്ട് വാ​ച്ച് വി​പ​ണി 5 കോ​ടി യൂ​ണി​റ്റു​ക​ള്‍ ക​ട​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മൊ​ത്ത​ത്തി​ലു​ള്ള വെ​യ​റ​ബി​ളു​ക​ളി​ല്‍ 11.9 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​വു​മാ​യി "നോ​യ്സ്' ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​ക​മ്പ​നി 97.3 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി. 9.3 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​വു​മാ​യി "ബോ​ള്‍ട്ട് ഓ​ഡി​യോ' നാ​ലാം സ്ഥാ​ന​ത്തും. ആ​ദ്യ അ​ഞ്ച് വെ​യ​റ​ബി​ള്‍ ബ്രാ​ന്‍ഡ് ക​മ്പ​നി​ക​ളി​ല്‍ നാ​ലും ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ളാ​ണ്. സ്മാ​ര്‍ട്ട് ഫോ​ണു​ക​ളി​ലി​ല്ലാ​ത്ത ആ​ധി​പ​ത്യ​മാ​ണ് വെ​യ​റ​ബി​ള്‍സ്, സ്മാ​ര്‍ട്ട് വാ​ച്ച് ശ്രേ​ണി​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

ആ​ദ്യ അ​ഞ്ച് വെ​യ​റ​ബി​ള്‍ ബ്രാ​ന്‍ഡു​ക​ളി​ല്‍ ഇ​ടം നേ​ടി​യ ഒ​രേ​യൊ​രു വി​ദേ​ശ ക​മ്പ​നി "ഒ​പ്പോ' (വ​ണ്‍പ്ല​സ് ഉ​ള്‍പ്പെ​ടെ) ആ​ണ്. 4.7 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​വു​മാ​യി ഇ​ത് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി​യ​താ​യി റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു.