Business

ഫാക്ടിന് സർവകാല നേട്ടം: ലാഭം 612.99 കോടി, വിറ്റുവരവ് 6198 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം ലാഭം യഥാക്രമം 353.28 കോടിയും 679.84 കോടിയുമായിരുന്നു. വിറ്റുവരവിലും ചരിത്രനേട്ടം രേഖപ്പെടുത്തി

MV Desk

ഏലൂർ: ഫാക്ട് 2022 -23 സാമ്പത്തിക വർഷത്തിൽ 612.99 കോടി രൂപയുടെ പ്രവർത്തന ലാഭം നേടി. പലിശയും നികുതികളും ചേർത്ത് ലാഭം 860.32 കോടിയാണ്. ഇത് സർവകാല റിക്കാർഡാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ലാഭം യഥാക്രമം 353.28 കോടിയും 679.84 കോടിയുമായിരുന്നു. വിറ്റുവരവിലും ചരിത്രനേട്ടം രേഖപ്പെടുത്തി. 6198.15 കോടി രൂപയാണ് വിറ്റുവരവ്. മുൻവർഷം ഇത് 4424.80 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 9.83 ലക്ഷം ടണ്ണിൽ കവിഞ്ഞ വളം വിൽപ്പനയുണ്ടായി. ഫാക്ടംഫോസ് 7.42 ലക്ഷം ടണ്ണും, അമോണിയം സൾഫേറ്റ് 2.20 ലക്ഷം ടണ്ണും, ജൈവവളം 0.20 ലക്ഷം ടണ്ണും ആയിരുന്നു വിൽപ്പന. ഈ കാലയളവിൽ 43,712 ടൺ കാപ്രോലാക്റ്റം വിൽപ്പനയും നടന്നു.

ഫാക്ടംഫോസിന്റെ ഉൽപ്പാദനം 8.28 ലക്ഷം ടണ്ണായി ഉയർന്നു. ഇത് ഉത്പാദനശേഷിയുടെ 131 ശതമാനമാണ്. അമോണിയം സൾഫേറ്റിന്റെ ഉത്പാദനം ഉത്പാദന ശേഷിയുടെ 109 ശതമാനമായ 2.45 ലക്ഷം ടണ്ണാണ്. കാപ്രോലാക്റ്റം 0.44 ലക്ഷം ടണ്ണും ഉത്പാദിപ്പിച്ചു. ഒരു ഷെയറിന് ഒരു രൂപ വെച്ച് ഡയരക്ടർ ബോർഡ് അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്.

വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ നീക്കി; വാഹന രേഖകളില്‍ ഇനി പേരുമാത്രം

കേരളം ചുട്ടുപൊള്ളുന്നു; 2 ദിവസം അസാധാരണ ചൂടിന് സാധ്യത, മുന്നറിയിപ്പ്

"ദുർ​ഗാപൂജാ പരസ്യത്തിൽ ദേവിക്ക് 11 കൈകൾ"; പരസ്യമായി മാപ്പു പറഞ്ഞ് മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും