സാമ്പത്തിക ആസ്തിയെന്ന നിലയില്‍ സ്വര്‍ണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
Representative image
സ്വർണവായ്പാ മേഖലയുടെ ഭാവി രൂപരേഖ തയ്യാറാക്കാനും സ്വർണത്തെ സാമ്പത്തിക ആസ്തിയായി പ്രയോജനപ്പെടുത്താനുമായി ഫെഡറേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് സംഘടിപ്പിക്കുന്ന ആദ്യ ഗോൾഡ് ഉച്ചകോടി കൊച്ചിയിൽ നടക്കും. മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ നേതൃത്വം പങ്കെടുക്കുന്ന ഉച്ചകോടിയിൽ ക്രിസിൽ, ക്രിഫ്, ഗൂഗ്ൾ, വൊഡഫോൺ ഐഡിയ തുടങ്ങിയവയുടെ പ്രതിനിധികൾ സാങ്കേതിക സെഷനുകൾ നയിക്കും. ഭരണനിർവഹണം, നിയമാനുസൃത പ്രവർത്തനം, സുതാര്യത, സേവനം കൂടുതൽ ആളുകളിലെത്തിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകും.
കൊച്ചി: സ്വര്‍ണവായ്പ മേഖലയുടെ ഭാവി രൂപരേഖ തയാറാക്കുന്നതിനും സാമ്പത്തിക ആസ്തിയെന്ന നിലയില്‍ സ്വര്‍ണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി ഫെഡറേഷന് ഒഫ് ഗോള്‍ഡ് ലോണ്‍ കമ്പനീസ് സംഘടിപ്പിക്കുന്ന ആദ്യ ഗോള്‍ഡ് ഉച്ചകോടി ചൊവ്വാഴ്ച കൊച്ചിയില്‍ നടത്തും.
ഭരണനിര്‍വഹണം, നിയമാനുസൃത പ്രവര്‍ത്തനം, സുസ്ഥിര ബിസിനസ് രീതികള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്കി കൂടുതല്‍ കാര്യക്ഷമതയോടും ഉത്തരവാദിത്തത്തോടും പ്രവര്‍ത്തിക്കാന്‍ സ്വര്‍ണവായ്പ സ്ഥാപനങ്ങളെ സജ്ജമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം, സ്വര്‍ണവായ്പ മേഖലയെ ശക്തിപ്പെടുത്താനും ഈ രംഗം നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള വഴികളും ഉച്ചകോടി ചര്‍ച്ച ചെയ്യും. പുതിയ വിപണി അവസരങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുതാര്യത, സ്വര്‍ണവായ്പ സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയ്ക്കും ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കും.
മുത്തൂറ്റ് ഫിനാന്‍സ് മാനെജിങ് ഡയറക്റ്റര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ തോമസ് ജോണ്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ വി.പി. നന്ദകുമാര്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. വിനോദ് കോത്താരി & കണ്‍സള്‍ട്ടന്റ്സ് സ്ഥാപകന്‍ വിനോദ് കോത്താരി, ക്രിസില്‍, ക്രിഫ്, ഗൂഗ്ള്‍, വൊഡഫോണ്‍ ഐഡിയ തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ നയിക്കുന്ന സാങ്കേതിക സെഷനുകളും നടക്കും.
ഉച്ചകോടിയില്‍ അവതരിപ്പിക്കുന്ന പഠന റിപ്പോര്‍ട്ടുകളും കണക്കുകളും മേഖലയിലെ പൊതുവായ ആശങ്കകള്‍ തിരിച്ചറിയാനും മുന്‍ഗണനാ വിഷയങ്ങള്‍ നിശ്ചയിക്കാനും സഹായിക്കും. സ്വര്‍ണവായ്പ മേഖലയെ ബാധിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് പൊതുവായ നയങ്ങള്‍ രൂപീകരിക്കാന്‍ ഉച്ചകോടി അവസരമൊരുക്കും. ഇതുവഴി ഭരണസംവിധാനങ്ങള്‍ക്ക് മുന്നില്‍ ഏകീകൃത നിലപാട് വ്യക്തമാക്കാനും ഫെഡറേഷന് സാധിക്കും.
The Federation of Gold Loan Companies will hold its first Gold Summit in Kochi to chart the future roadmap of the gold loan sector and explore gold’s potential as a financial asset. Leaders from Muthoot Finance, Muthoot FinCorp and Manappuram Finance will attend, along with technical sessions led by representatives of firms including CRISIL, CRIF, Google and Vodafone Idea. The summit aims to promote governance, compliance, transparency and wider access to gold loan services, and to help the federation present a unified stance to regulators.