ഡല്‍ഹിയിലെ യുഎസ് എംബസി സീനിയര്‍ അഗ്രികള്‍ച്ചറല്‍ അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്‌സ്
കൊച്ചി: ലോകത്തിലെ തന്നെ പോഷകസമൃദ്ധമായ പഴങ്ങളിലൊന്നാണ് ബ്ലൂബെറി. പ്രധാനമായും ഹൈബുഷ് ഇനത്തിലുള്ള ബ്ലൂബെറികള്‍. അമെരിക്കയിലാണ് ഇത് വ്യാപകമായി കൃഷി ചെയ്യുന്നത്. ഇവയുടെ വ്യാപകമായ പ്രചരണത്തിന്‍റെ ഭാഗമായി യുഎസ് ഹൈബുഷ് ബ്ലൂബെറി കൗണ്‍സില്‍ (യു.എസ്.എച്ച്.ബി.സി) ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും ബേക്കറി വിഭവങ്ങളില്‍ ബ്ലൂബെറിയുടെ ചേരുവകകള്‍ കൂടുതലായി ഉപയോഗിക്കാന്‍ കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ (ബേക്ക്) നുമായി ധാരണയായിരിക്കുകയാണ്.
ആന്‍റിഓക്‌സിഡന്‍റുകള്‍, വിറ്റാമിന്‍ സി, കെ എന്നിവയില്‍ സമ്പന്നമാണ് ബ്ലൂബെറികള്‍. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മസ്തിഷ്‌ക പ്രവര്‍ത്തനം ശക്തിപ്പെടുത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കുന്നു.
കുറഞ്ഞ കലോറിയുള്ള ഈ പഴം ആരോഗ്യപരമായ ഭക്ഷണക്രമങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ്. പഴം രൂപത്തിലുള്ളതും ഫ്രോസണ്‍ രൂപത്തിലുള്ളതും പള്‍പ്പ്, ജ്യൂസ് രൂപത്തിലുമൊക്കെയായി ബേക്കറി ഉല്‍പ്പന്നങ്ങളിലൂടെയും ബ്ലൂബെറികള്‍ ഉപയോഗിക്കുന്നു.യുഎസ് ബ്ലൂബെറി ഉള്‍പ്പടെ പോഷക സമൃദ്ധമായ ചേരുവകകള്‍ ഉള്‍ക്കൊള്ളിച്ചു ബേക്കറി വിഭവങ്ങള്‍ കൂടുതല്‍ രുചികരവും ആരോഗ്യപരവുമാക്കാനാണ് യുഎസ് ഹൈബുഷ് ബ്ലൂബെറി കൗണ്‍സില്‍ ബേക്കുമായി കൈകോര്‍ക്കുന്നത്. ഇതിന്‍റെ ഭാഗമായി കഴിയുന്നത്ര ബേക്കറി വിഭവങ്ങളില്‍ ബ്ലൂബെറിയുടെ ചേരുവകകള്‍ കൂടുതലായി ഉപയോഗിക്കും. ബ്ലൂബെറി അധിഷ്ഠിതമായ പുതിയ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കും. 'യുഎസ്എ ബ്ലൂബെറീസ്: ഇന്‍സ്പയറിംഗ് ആന്‍ഡ് കള്‍നിനറി ക്രിയേഷന്‍സ്' എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന സെമിനാര്‍ സെക്ഷന് ശേഷം പുതിയ ബ്ലൂബെറി അതിഷ്ടിത വിഭവങ്ങളെ സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷനിലെ ഷെഫുമാര്‍ പരിചയപ്പെടുത്തി.
ന്യൂഡല്‍ഹിയിലെ യുഎസ് എംബസി സീനിയര്‍ അഗ്രികള്‍ച്ചറല്‍ അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്‌സ് മുഖ്യാതിഥിയായിരുന്നു. കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും തനതായ ഒരു പാചക പാരമ്പര്യമുണ്ടെന്നും അത് ഇന്ത്യയൊട്ടാകെയും ഇപ്പോള്‍ ലോകമെമ്പാടും പ്രശസ്തമാണെന്നും കേരന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഭക്ഷണ സംരംഭകര്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്നവരാണ്. ഇന്ത്യയുടെ ഭക്ഷ്യഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ ശക്തമായ പങ്കാളിയാകാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബേക്കറി വ്യവസായം അടുത്ത തലമുറയിലേക്ക് കൈമാറുന്നത് സംബന്ധിച്ച് ശ്രീജിത്ത് കുനിയില്‍ ക്ലാസ് നയിച്ചു. യുഎസ്എച്ച്ബിസി ഗ്ലോബല്‍ ബിസിനസ് ഡെവലപ്‌മെന്‍റ് മേധാവി ഹെയിങ് ഴാങ് വെര്‍ച്വലായി പങ്കെടുത്തു. ഇന്ത്യന്‍ പ്രതിനിധി രാജ് കപൂര്‍, ബേക്ക്, ഐബിഎഫ് എന്നിവയുടെ സ്ഥാപക പ്രസിഡന്‍റ് പി.എം. ശങ്കരന്‍, ബേക്ക് പ്രസിഡന്‍റ് കിരണ്‍ എസ്.പാലക്കല്‍, ജനറല്‍ സെക്രട്ടറി ബിജു പ്രേം ശങ്കര്‍, സിക ബോര്‍ഡ് മെമ്പര്‍ ഷെഫ് ജോര്‍ജ്ജ് കെ. ജോര്‍ജ്ജ്, ശ്രേയ ന്യൂട്രീഷ്യന്‍ സിഇഒയും സ്ഥാപകയുമായ ഡോ.കവിത റെഡ്ഢി എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.