ഒരു ഡോളറിനെതിരേ 93.08 രൂപയിലേയ്ക്ക് വിലയിടിഞ്ഞ് രൂപ

 

symbolic image

Business

ഡോളറിനെതിരേ കൂപ്പു കുത്തി രൂപ

ഒരു ഡോളറിനെതിരേ 93.08 രൂപയിലേയ്ക്ക് വിലയിടിഞ്ഞ് രൂപ

Reena Varghese

ന്യൂഡൽഹി: ഡോളറിനെതിരേ രൂപയുടെ നിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം കൂപ്പു കുത്തി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളിൽ ഡോളറിനെതിരേ രൂപ 93.08 രൂപയിലേയ്ക്കാണ് കൂപ്പു കുത്തിയത്. പശ്ചിമേഷ്യൻ സംഘർഷവും ഇതിന്‍റെ ഭാഗമായുണ്ടായ എണ്ണ വില മാറ്റങ്ങളും ഡോളർ ശക്തിയാർജ്ജിച്ചതുമാണ് രൂപയെ സ്വാധീനിക്കുന്നത്. കൂടാതെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്‍റെ വില ബാരലിന് നൂറു ഡോളറിന് മുകളിൽ തന്നെയാണ്.

കടലിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം ഉടൻ നീക്കുമെന്ന് യുഎസ് പറഞ്ഞതിനു പിന്നാലെ ഇന്നു രാവിലെയോടെ ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടായിട്ടുണ്ട്. രാവിലെ 9.56ന് ബ്രെന്‍റ് ഓയിൽ 1.53 ശതമാനം കുറഞ്ഞ് 106.99 ഡോളറിലും ഡബ്ല്യുറ്റിഐ (വെസ്റ്റ് ടെക്സസ് ഇന്‍റർമീഡിയറ്റ്) ക്രൂഡ് ഓയിൽ 2.02 ശതമാനം കുറഞ്ഞ് 93.62 ഡോളറിലുമാണഅ വ്യാപാരം നടന്നത്. അപ്പോഴും ഇന്ത്യൻ രൂപയുടെ മൂല്യത്തിലെ തകർച്ച തുടരുകയാണ്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം